Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാര്‍ക്ക് പണംമാത്രം മതി; ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

ലണ്ടന്‍: യൂറോ 2016 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തന്നെ കന്നിക്കാരായ ഐസ്ലന്‍ഡിനോട് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെ മുന്‍ താരം ജോയ് ബാര്‍ട്ടന്‍. കളിക്കാര്‍ക്ക് പണത്തില്‍ മാത്രമാണ് കമ്പമെന്നും ജയിക്കാനുള്ള സംസ്‌കാരം ഇംഗ്ലീഷ് താരങ്ങള്‍ക്കില്ലെന്നും ജോയ് വിമര്‍ശിച്ചു. മത്സരത്തില്‍ തോറ്റതിന് പിന്നാലെ കോച്ച് റോയ് ഹോഡ്ജസണു ഗാരി നെവില്ലെ ഉള്‍പ്പെടെയുള്ള കോച്ചിങ് സ്റ്റാഫുകളും രാജിവെച്ചിരുന്നു.

കോച്ച് ആണ് തോല്‍വിക്ക് പ്രധാന ഉത്തരവാദിയെന്ന് ബാര്‍ട്ടന്‍ പറഞ്ഞു. ടീമില്‍ പല പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍, കോച്ചാണ് പ്രധാന കാരണക്കാരന്‍. ഗോള്‍ കീപ്പര്‍ ജോയ് ഹര്‍ട്ടിന്റെ പിഴവും തോല്‍വിക്ക് ഇടയാക്കിയെന്ന് ജോയ് വിലയിരുത്തുന്നു. ഗോള്‍ കീപ്പര്‍ ജോയ് ഹര്‍ട്ട് ഷാംപൂ പരസ്യത്തില്‍ അഭിനയിക്കുകയാണ്. മത്സരത്തില്‍ ഏതു വിധേനയാണ് അത് ഗുണം ചെയ്യുക.

joeybarton

ഇംഗ്ലീഷുകാര്‍ക്ക് പണം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. ഫുട്‌ബോള്‍ കളിക്കാരും അതില്‍നിന്ന് മുക്തരല്ല. ജയം ശീലമാക്കാന്‍ ടീമിന് കഴിയുന്നില്ല. ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമിനു മികച്ച കോച്ചുമാരെ നല്‍കുന്നില്ല. വിരമിച്ച കളിക്കാരെയൊക്കെ നിര്‍ബന്ധിച്ച് കോച്ച് ആക്കുകയാണ് അസോസിയേഷനെന്നും ജോയ് കുറ്റപ്പെടുത്തി.

ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ഫുട്‌ബോള്‍ ലീഗാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. എന്നാല്‍ ഇംഗ്ലീഷ് ഫുട്‌ബോളിന് മികച്ച കളിക്കാരെ കണ്ടെത്തുന്നതിനോ അവരെ ഏകോപിപ്പിച്ച് കളിക്കളത്തിലിറക്കാനോ കഴിയുന്നില്ല. കളിക്കാരെല്ലാം പ്രീമിയര്‍ ലീഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും രാജ്യത്തിനുവേണ്ടി ഒത്തൊരുമയോടെ കളിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

Story first published: Wednesday, June 29, 2016, 19:06 [IST]
Other articles published on Jun 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+