For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപികയ്ക്ക് ജയലളിതയുടെ 20 ലക്ഷം!

ചെന്നൈ: ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ മലയാളി താരം ദീപിക പള്ളിക്കലിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കവ 20 ലക്ഷം രൂപ സമ്മാനം. വനിതാ വിഭാഗം സ്‌ക്വാഷിലാണ് ദീപിക വെങ്കലമെഡല്‍ നേടിയത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നിക്കോള്‍ ഡേവിഡാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ തന്നെ ജോഷ്‌ന ചിന്നപ്പയെ തോല്‍പിച്ചാണ് ദീപിക നേരത്തെ മെഡല്‍ ഉറപ്പിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ദീപികയെ ജയലളിത അഭിനന്ദിച്ചു. വെങ്കലമെഡല്‍ നേടി ദീപിക എല്ലാവരുടെയും അഭിമാനമായി. ഈ നേട്ടത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിനന്ദനങ്ങള്‍ക്കൊപ്പമാണ് 20 ലക്ഷം രൂപയുടെ സമ്മാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ദീപിക പള്ളിക്കലിന് ജയലളിത 50 ലക്ഷം രൂപ സമ്മാനിച്ചിരുന്നു.

dipika-pallikal

സ്‌ക്വാഷ് ലോക റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് മലയാളി താരമായ ദീപിക പള്ളിക്കല്‍. പത്തനംതിട്ട സ്വദേശിനിയായ ദീപിക തന്നെയാണ് ലോക റാങ്കിംഗിലെ ഇരുപതിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും. പരസ്യതാരവും മോഡലും കൂടിയായ ദീപിക ചെന്നൈയിലാണ് സ്ഥിര താമസം.

കേരളത്തില്‍ ജനിച്ച് ചെന്നൈയില്‍ താമസിക്കുന്നു എന്നത് മാത്രമല്ല, തമിഴ്‌നാടിന്റെ മരുമകള്‍ കൂടിയാണ് ഈ 23 കാരി. തമിഴ്‌നാട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ദേശീയ താരവുമായിരുന്ന ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യയാണ് ദീപിക പള്ളിക്കല്‍. ജര്‍മന്‍, ഡച്ച്, ഫ്രഞ്ച്, ഓസ്‌ട്രേലിയന്‍, സ്‌കോട്ടിഷ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുളള ദീപികയെ രാജ്യം 2014 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. അര്‍ജുന അവാര്‍ഡും കിട്ടിയിട്ടുണ്ട്.

Story first published: Monday, September 22, 2014, 19:14 [IST]
Other articles published on Sep 22, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+