Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെയിംസ് റോഡ്രിഗസിന്റെ ഭാര്യ മാഡ്രിഡ് വോളിബോള്‍ ടീമില്‍

മാഡ്രിഡ്: ബ്രസീല്‍ ലോകകപ്പോടെ സൂപ്പര്‍താരമായി ഉദിച്ചുയര്‍ന്ന കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ ഭാര്യ ഡനീല ഒസ്പീന വിപി മാഡ്രിഡ് വോളിബോള്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. കൊളംബിയന്‍ ദേശീയ താരമായ ഡനീല ഭര്‍ത്താവ് റയല്‍ മാഡ്രിഡ് ടീമിലെത്തിയതോടെയാണ് മാഡ്രിഡിലേക്ക് താമസം മാറിയതും മാഡ്രിഡ് ടീമിനുവേണ്ടി കരാറില്‍ ഏര്‍പ്പെട്ടതും.

കൊളംബിയന്‍ വോളിബോള്‍ ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ഡനീല. മാഡ്രിഡില്‍ നടന്ന വോളിബോള്‍ കപ്പ് സെമി ഫൈനലില്‍ മാഡ്രിഡ് ടീമിനുവേണ്ടി കളിച്ചെങ്കിലും അഞ്ചുസെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ടീം തോറ്റു. ഫിഗാരോ ഹാരിസ് ടിനെര്‍ഫെനോ ആയിരുന്നു എതിരാളികള്‍. റയല്‍ മാഡ്രിഡിനുവേണ്ടി റോഡ്രിഗസ് അണിയുന്ന പത്താം നമ്പര്‍ ജഴ്‌സിയിലാണ് ഡനീലയും കോര്‍ട്ടിലിറങ്ങിയത്.

jamesrodriguez-daniela

ബ്രസീല്‍ ലോകകപ്പില്‍ കൊളംബിയയെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഭര്‍ത്താവ് ജെയിംസ് റോഡ്രിഗസ് ആയിരുന്നു. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍ ആയി ഗോള്‍ഡന്‍ ബൂട്ടും റോഡ്രിഗസ് കരസ്ഥമാക്കി. ഇതോടെയാണ് അധികമാരും അറിയാതിരുന്ന റോഡ്രിഗസ് സൂപ്പര്‍താരമാകുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്കുശേഷം റോഡ്രിഗസിന്റെ താരമൂല്യവും കുത്തനെ ഉയര്‍ന്നു.

തുടര്‍ന്ന്, റെക്കോര്‍ഡ് പ്രതിഫലം നല്‍കിയാണ് റോഡ്രിഗസിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്നത്. റയലിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് ടീമിന്റെ പ്രകടനം. റൊണാള്‍ഡോയും റോഡ്രിഗസും ബെയ്‌ലും ചേര്‍ന്ന് സ്വപ്‌നതുല്യമായ കുതിപ്പാണ് ടീമിന് നല്‍കിക്കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്.

Story first published: Tuesday, January 13, 2015, 8:10 [IST]
Other articles published on Jan 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+