നുണയനെന്ന് വിളിച്ചപ്പോള്‍ ദേഷ്യം വന്നു: സച്ചിന്‍
മുംബൈ: വിവാദമായ സിഡ്‌നി ടെസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സച്ചിന്‍ വെളിപ്പെടുത്തുന്നു. ഹര്‍ഭജന്‍ സിംഗ് - സൈമണ്ട്‌സ് തര്‍ക്കത്തില്‍ തങ്ങളുടെ ഭാഗം കേട്ട ശേഷം മാച്ച് റഫറി നടത്തിയ പരാമര്‍ശം തന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു എന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നത്. രണ്ട് ടീമുകളുടെയും ഹിയറിംഗ് കഴിഞ്ഞ ശേഷം മാച്ച് റഫറി പറഞ്ഞത് ഒരു ഭാഗം പറയുന്നത് സത്യമാണ് എന്ന് എനിക്കറിയാം എന്നാണ് മാച്ച് റഫറിയായിരുന്ന മൈക് പ്രോക്ടര്‍ പറഞ്ഞത്.
ഹര്‍ഭജന്‍ സിംഗിന് മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയാണ് മൈക് പ്രോക്ടര്‍ വിധി പറഞ്ഞത്. ഇതില്‍ നിന്നും വ്യക്തമാണ്, തങ്ങള്‍ കള്ളം പറഞ്ഞു എന്നാണ് മാച്ച് റഫറി ഉദ്ദേശിച്ചത്. നുണ പറയുന്ന ആള്‍ എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നത് സുഖമുള്ള കാര്യമല്ല. എനിക്ക് ശരിക്കും ദേഷ്യം വന്നു - ഹര്‍ഭജന്‍ സിംഗിന് വേണ്ടി മാച്ച് റഫറിയുടെ അടുത്ത് മൊഴി കൊടുത്തത് സച്ചിന്‍ തെണ്ടുല്‍ക്കറാണ്.

മാച്ച് റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പരമ്പര ഉപേക്ഷിക്കാന്‍ പോലും അന്ന് ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായിരുന്നു. പരമ്പര ഉപേക്ഷിച്ചാല്‍ ഒരുപക്ഷേ ഐ സി സി തങ്ങള്‍ക്കെതിരെ നടപടി എടുക്കുമായിരുന്നു. എന്നാല്‍ എന്തും നേരിടാന്‍ തങ്ങള്‍ തയ്യാറായിരുന്നു - സച്ചിന്‍ പറഞ്ഞു. സിഡ്‌നി ടെസ്റ്റില്‍ ഉടനീളം ആന്‍ഡ്രൂ സൈമണ്ട്‌സ് ഹര്‍ഭജന്‍ സിംഗിനെ പ്രകോപിക്കാന്‍ ശ്രമം നടത്തിയിരുന്നു. സൈമണ്ട്‌സ് മാത്രമല്ല, ബ്രെറ്റ് ലീ അടക്കം പലരും.
അനില്‍ കുംബ്ലെ നായകനായിരിക്കേ 2007 - 08 ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമാണ് വിവാദമായത്. മങ്കി ഗേറ്റ് എന്നറിയപ്പെട്ട ഈ വിവാദത്തില്‍ സച്ചിന്റെ മൊഴിയാണ് ഹര്‍ഭജന്‍ സിംഗിനെ രക്ഷിച്ചത്. ഓസ്‌ട്രേലിയന്‍ താരമായ ആന്‍ഡ്രൂ സൈമണ്ട്‌സിനെ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗ് കുരങ്ങന്‍ എന്ന് വിളിച്ചു എന്നായിരുന്നു ആരോപണം. വിവാദമായ ഈ ടെസ്റ്റ് ഇന്ത്യ തോറ്റു. പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയിലാണ് സച്ചിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications