Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോകകപ്പ്; അഭിഷേക് വര്‍മയിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ബെയ്ജിങ്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ബെയ്ജിങ്ങില്‍ നടക്കുന്ന ലോകകപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിറ്റളില്‍ അഭിഷേക് വര്‍മയാണ് സ്വര്‍ണം നേടിയത്. സ്വര്‍ണ നേട്ടത്തിനൊപ്പം ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും അഭിഷേക് സ്വന്തമാക്കി. ലോകകപ്പിലെ പ്രകടനത്തോടെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയ അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്.

abhishekverma

മികച്ച പ്രകടനത്തോടെയാണ് അഭിഷേക് സ്വര്‍ണം നേടിയത്. അഭിഷേക് 242.7 പോയന്റ് നേടിയപ്പോള്‍ വെള്ളി നേടിയ റഷ്യയുടെ ആര്‍തെം ചെര്‍ണോസോവ് 240.4 പോയന്റും സ്വന്തമാക്കി. 220.0 പോയന്റുമായി കൊറിയയുടെ സെങ്‌വോ ഹാനിനാണ് വെങ്കലം. നേരത്തെ ദില്ലിയില്‍ നടന്ന ലോകപ്പില്‍ ഫൈനലിലെത്താന്‍ അഭിഷേകിന് കഴിഞ്ഞിരുന്നില്ല. ഇതേ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് കൂടിയാണ് ഇന്ത്യന്‍താരം.

നേരത്തെ, മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യം മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. അഞ്ജും മൗദ്ഗില്‍, ദിവ്യേഷ് സിങ് സഖ്യം 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും സ്വര്‍ണം നേടിയിരുന്നു. ഇരുവരും ചൈനീസ് താരങ്ങളെ തോല്‍പ്പിച്ചാണ് സ്വര്‍ണമണിഞ്ഞത്.

Story first published: Saturday, April 27, 2019, 14:04 [IST]
Other articles published on Apr 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+