ഇന്ത്യയെ പോലെ ഇറാനിലുമുണ്ട് പെണ്‍കരുത്ത്..ഒളിംപിക് മെഡല്‍ നേടുന്ന ആദ്യത്തെ വനിത ! ഇവള്‍ തകര്‍ത്തു...
റിയോഡിജനീറോ: സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ ഗ്രൗണ്ടില്‍ പോയി കായിക മത്സരങ്ങള്‍ കാണാനോ വിലക്കുള്ള ഇറാനില്‍ നിന്ന് പെണ്‍കരുത്തുമായി ഒരു പെണ്‍കുട്ടി റിയോ ഒളിംപിക്‌സില്‍. വനിതകളുടെ ടേക്ക് വോണ്ടോ വിഭാഗത്തില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ കിമിയ അലിസദേയാണ് വെങ്കലമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്.
ഇന്ത്യയെ പോലെ ഇറാനിലും ചരിത്രം തിരുത്തിയെഴുതപ്പെടുകയാണ്. ഒളിംപിക് മെഡലു നേടാനും വനിതകള്‍ക്കു കഴിയുമെന്ന് ഓരോ വനിതാ കായിക താരവും തെളിയിച്ചുകൊണ്ടിരിക്കുന്നു. റിയോയില്‍ സ്വീഡനെ ഇടിച്ചു തകര്‍ത്ത ഇറാന്‍കാരി പറയുന്നതു കേള്‍ക്കൂ...

ആദ്യത്തെ വനിത
വനിതകളുടെ ടേക്ക് വോണ്ടോ വിഭാഗത്തിലാണ് 18 കാരിയായ കിമിയ വെങ്കലം കരസ്ഥമാക്കിയത്. രാജ്യത്ത് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് കിമിയ. സ്വീഡന്റെ നികിത ഗ്ലാസ് നോവിക്കിനെയാണ് കിമിയ പരാജയപ്പെടുത്തിയത്.

ഒളിംപിക്‌സ്
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഒളിംപിക്‌സില്‍ ഇറാന്‍ വനിതകള്‍ പേരിനു പങ്കെടുക്കുമായിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല .

ലോക ചാമ്പ്യന്‍ഷിപ്പ്
വനിതകളുടെ ടേക്ക് വോണ്ടോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വോണ്ടോ ലോക ചാമ്പ്യനായ ബ്രിട്ടന്റെ ജേഡ് ജോണ്‍സിനെ കഴിഞ്ഞ വര്‍ഷം കിമിയ പരാജയപ്പെടുത്തിയിരുന്നു.

അടുത്ത ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടും
റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ നേട്ടത്തിന് ദൈവത്തോട് നന്ദി പറയുന്നു. അടുത്ത ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുകയാണ് ലക്ഷ്യമെന്നും കിമിയ ഉറച്ച സ്വരത്തോടെ വ്യക്തമാക്കുന്നു.

ഹെല്‍മറ്റ്
പരമ്പരാഗത ഹിജാബ് ധരിച്ച് വീടിന്റെ അകത്തളങ്ങളിലിരിക്കുന്നതിനു പകരം ഹെല്‍മറ്റ് ധരിച്ച് കളിക്കളത്തിലിറങ്ങിയ കിമിയ ഇറാനിലും മാറ്റത്തിനു തുടക്കമിടുകതന്നെയാണ് ചെയ്യുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications