Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നര്‍സിംഗ് യാദവിനെ കുടുക്കിയത് ദേശീയ താരത്തിന്റെ അനിയന്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

ദില്ലി: റിയോ ഒളിംപിക്‌സിലേക്ക് പരിഗണിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോന സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് നര്‍സിംഗ് യാദവ്. ഒരു ദേശീയ താരത്തിന്‍റെ അനിയനാണ് തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് ആരോപണം.

17-കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്‍റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്ന് നര്‍സിംഗ് ആരോപിച്ചു. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്. നര്‍സിംഗിന്റെ പരാതിയില്‍ പറയുന്ന ജൂനിയര്‍ ഗുസ്തിതാരം ഒരു പ്രമുഖ അന്താരാഷട്ര ഗുസ്തി താരത്തിന്‍റെ സഹോദരനും ജൂനിയര്‍ 65 കി ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Narsing yadav

തന്‍റെ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി നര്‍സിംഗിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നത്രേ. ഇക്കാര്യം നര്‍സിംഗ് പറഞ്ഞിരുന്നതായി ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നര്‍സിംഗിനെ അയോഗ്യനാക്കാന്‍ ഗൂഡാലോചന നടന്നെന്ന ആരോപണത്തിന് ശക്തിയേറിയിരിക്കുകയാണ്.

അതേസമയം മയക്ക്മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന ജൂനിയര്‍ താരം കെഡി യാദവ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നര്‍സിംഗിന്റെ റൂമിന് സമീപം ചുറ്റിക്കറങ്ങുന്നത് കണ്ടവരുണ്ട്. നര്‍സിംഗ് യാദവ് ഇന്ത്യന്‍ ടീമിനൊപ്പം ബള്‍ഗോറിയയില്‍ പോയ സമയത്താണിത്. ഈ താരം സോനാപ്പേട്ടിയിലെ സായി സെന്ററിലും വരാറുണ്ടെന്നാണ് വിവരം.

Narsing Yadav

റിയോ ഒളിംപിക്‌സില്‍ 74 കി ഗ്രാം ഗുസ്തിയിലായിരുന്നു നര്‍സിംഗ് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി നാഡ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നര്‍സിംഗിന്റെ ഒളിമ്പിക് അക്രഡിറ്റേഷന്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നര്‍സിംഗിന് പകരം പ്രവീണ്‍ റാണയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായിരുന്ന സുശീല്‍കുമാറിനെ തഴഞ്ഞായിരുന്നു നര്‍സിംഗിന് അവസരം നല്‍കിയത്.

എന്നാല്‍ താന്‍ ഏതെങ്കിലും ഉത്തേജകമരുന്ന് കഴിക്കുന്നയാളല്ലെന്ന് നര്‍സിംഗ് ആവര്‍ത്തിച്ചു. തനിക്കുള്ള ഭക്ഷണത്തിലും വെള്ളത്തിലും ഏതെങ്കിലും തരത്തില്‍ മരുന്ന് കലര്‍ന്നതാകാനാണ് സാധ്യത. ഇതിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും നര്‍സിങ് യാദവ് പറഞ്ഞു. നര്‍സിങ്ങിന് പിന്തുണയുമായി ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്.

Story first published: Wednesday, July 27, 2016, 10:58 [IST]
Other articles published on Jul 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+