Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ഫൈനല്‍, തോറ്റാല്‍ പുറത്ത്

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റില്‍ അവസാന ലീഗ് മത്സരമാണ് ടീം ഇന്ത്യയ്ക്ക്. ആദ്യ കളിയില്‍ ബോണസ് പോയിന്റ് വഴങ്ങി തോറ്റതാണ് ഇംഗ്ലണ്ടിനെതിരെ. ജീവന്മരണ കളിയില്‍ പരസ്പരം വരുമ്പോള്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. തോറ്റാല്‍ ഇന്ത്യ ത്രിരാഷ്ട്ര കപ്പിന് പുറത്താകും. ജയിച്ചാല്‍ പാട്ടും പാടി ഫൈനല്‍ കളിക്കാം.

ജയിച്ചാല്‍ ഫൈനല്‍ കളിക്കാം എന്ന് പറയുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ഇന്ത്യയാകട്ടെ ഫോമിലേ അല്ല. രണ്ടും കളിച്ച് കളിച്ച് നോക്കാം എന്ന് വെച്ചാല്‍ തന്നെ ഇന്ത്യയ്ക്ക് മുന്നില്‍ ഇഷ്ടം പോലെ തടസ്സങ്ങളുണ്ട്. ടീം ഇന്ത്യയുടെയും ക്യാപ്റ്റന്‍ ധോണിയുടെയും പ്രധാനപ്പെട്ട 6 വേവലാതികള്‍ നോക്കൂ.

ധവാന്‍ ഫോമൗട്ട്

ധവാന്‍ ഫോമൗട്ട്

ഓപ്പണര്‍ ശിഖര്‍ ധവാന്‍ തീരെ ഫോമിലല്ല. ടീമിലെടുക്കുന്നതേ കഷ്ടം. പക്ഷേ വേറെ വഴിയില്ല. 2, 1, 8 എന്നിങ്ങനെയാണ് ധവാന്റെ ഈ പരമ്പരയിലെ സ്‌കോറുകള്‍

രോഹിതില്ലാതെ പറ്റില്ല

രോഹിതില്ലാതെ പറ്റില്ല

മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മ പരിക്കേറ്റ് ടീമിന് പുറത്താണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറിയോടെ ഫോമിലെത്തിയ ശേഷമാണ് രോഹിതിന് പരിക്കേറ്റത്. രോഹിതിന്റെ പരിക്ക് ലോകകപ്പ് വരെ നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

കോലി മൂന്നാമനോ നാലാമനോ

കോലി മൂന്നാമനോ നാലാമനോ

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ നാലാം നമ്പറില്‍ ഇറക്കിയ തന്ത്രം ഇതുവരെ വിജയിച്ചില്ല. കോലിക്ക് താളം പോയതോടെ ബാറ്റിംഗ് നിര ഒന്നാകെ പാളി. 9, 4, 3 എന്നിങ്ങനെയാണ് കോലി ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്.

 വേണം ഒരു ബൗളിംഗ് ടീം

വേണം ഒരു ബൗളിംഗ് ടീം

ബൗളിംഗിനെക്കുറിച്ച് ഇന്ത്യയുടെ വേവലാതികള്‍ തീരുന്നേയില്ല. ബൗളിംഗ് കോമ്പിനേഷന്‍ ആരൊക്കെ വേണമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ആര്‍ക്കും കളിക്കാം. ആരും ഒഴിവാക്കപ്പെടാം.

തളര്‍ന്നുപോയോ

തളര്‍ന്നുപോയോ

തുടര്‍ച്ചയായ മത്സരങ്ങളാണോ തോല്‍വികളാണോ എന്നറിയില്ല, ആകപ്പാടെ തളര്‍ന്ന ശരീരഭാഷയാണ് കളിക്കാര്‍ക്ക്. ഊര്‍ജ്വസ്വലത ഇല്ല. ക്ഷീണം കൂടുകയേ ഉള്ളൂ, ലോകകപ്പും പിന്നാലെ ഐ പി എല്ലുമാണ് വരുന്നത്.

പരിക്കും പ്രശ്‌നമാണ്

പരിക്കും പ്രശ്‌നമാണ്

രോഹിത് മാത്രമല്ല, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരും പരിക്കിലാണ്. ടീമില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാര്‍ പരിക്ക് മൂലം പുറത്തുപോകുന്നത് ടീമിന്റെ ബാലന്‍സ് തകര്‍ക്കുന്നു

Story first published: Thursday, January 29, 2015, 11:51 [IST]
Other articles published on Jan 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+