For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയോണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍

ഇഞ്ചിയോണ്‍: ഒരു വെങ്കലവും ഒരു സ്വര്‍ണവും നേടി ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഷൂട്ടിംഗ് റേഞ്ചില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ രണ്ട് മെഡലുകളും പിറന്നത്. ഇതുകൊണ്ടൊന്നും പോര. കഴിഞ്ഞ ഗെയിംസില്‍ കിട്ടിയ ആറാം സ്ഥാനം മെച്ചപ്പെടുത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്.

മറ്റൊരു മെഡല്‍ പ്രതീക്ഷയുമായി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നേവാള്‍ വിജയക്കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. സൈന മാത്രമല്ല, ഇഞ്ചിയോണില്‍ ഇന്ത്യ ലക്ഷ്യം വെച്ചിരിക്കുന്ന മെഡല്‍ പ്രതീക്ഷകള്‍ വേറെയുമുണ്ട്. ജിത്തു റായിക്ക് പിന്നാലെ ഇന്ത്യ സ്വര്‍ണം കാത്തിരിക്കുന്ന താരങ്ങളെ കാണൂ.

സൈന നേവാള്‍

സൈന നേവാള്‍

ചോദ്യം വേണ്ട. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഹൈദരാബാദുകാരിയായ സൈന. ആദ്യ ജയത്തോടെ കുതിപ്പ് തുടങ്ങിയ സൈനയില്‍ നിന്നും ഇന്ത്യ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനമാണ് സൈനയുടെ ബെസ്റ്റ്.

സാനിയ മിര്‍സ

സാനിയ മിര്‍സ

എ ടി പി ടൂര്‍ണമെന്റ് വേണോ ഏഷ്യന്‍ ഗെയിംസ് വേണോ എന്ന ആശങ്കയിലായിരുന്നു സാനിയ മിര്‍സ. ഒടുവില്‍ രാജ്യം മതി എന്ന് തീരുമാനിച്ചു ആ ഹൈദരാബാദി സുന്ദരി. ഇന്ത്യയിലെ ഏറ്റവും പേരുകേട്ട വനിതാ ടെന്നീസ് താരമാണ് സാനിയ മിര്‍സ. ഇഞ്ചിയോണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയും.

 ദീപിക പള്ളിക്കല്‍

ദീപിക പള്ളിക്കല്‍

ഗ്ലാസ്‌കോയിലെ ഡബിള്‍സ് വിജയത്തിന് ശേഷം വീട്ടമ്മയായി അടങ്ങിക്കൂടിയിരിക്കുകയായിരുന്നു ദീപിക പള്ളിക്കല്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തികാണ് ദീപികയുടെ ഭര്‍ത്താവ്. സ്‌ക്വാഷില്‍ ഒരു സ്വര്‍ണമാണ് മലയാളിയായ ദീപിക റെബേക്ക പള്ളിക്കലില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്.

ഗഗന്‍ നാരംഗ്

ഗഗന്‍ നാരംഗ്

ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ഷൂട്ടര്‍. എട്ട് തവണ കോമണ്‍വെല്‍ത്ത് സ്വര്‍ണം. ഗ്ലാസ്‌കോയില്‍ ഇത്തവണ വെങ്കലം. മൂന്നാമത്തെ ഏഷ്യന്‍ ഗെയിംസാണ് നാരംഗിന് ഇത്.

അഭിനനവ് ബിന്ദ്ര

അഭിനനവ് ബിന്ദ്ര

ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മറ്റൊരു സ്വര്‍ണ പ്രതീക്ഷ ബിന്ദ്രയിലാണ്. ഏഷ്യാഡിലെ ഇതുവരെയുള്ള മികച്ച പ്രകടനം 2010 ലെ വെള്ളിമെഡല്‍.

പി വി സിന്ധു

പി വി സിന്ധു

സൈനയെപ്പോലെ തന്നെ ഹൈദരാബാദില്‍ നിന്നുമുള്ള മറ്റൊരു ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷ - അതിന്റെ പേരാണ് പി വി സിന്ധു. കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും ജീനിയര്‍ ലെവലില്‍ സ്വര്‍ണം നേടിയിട്ടുണ്ട് 19 കാരിയായ സിന്ധു.

കൃഷ്ണ പൂനിയ

കൃഷ്ണ പൂനിയ

ഗ്ലാസ്‌കോയില്‍ പ്രതീക്ഷ കാക്കാനൊത്തില്ലെങ്കിലും ഡിസ്‌കസ് ത്രോ താരമായ കൃഷ്ണ പൂനിയയെ ഇന്ത്യയ്ക്ക് എഴുതിത്തള്ളാനാകില്ല. ഇഞ്ചിയോണില്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ മുന്‍നിരയിലുണ്ട് കൃഷ്ണ.

മേരി കോം

മേരി കോം

പ്രിയങ്ക ചോപ്രയുടെ മേരി കോം തീയറ്ററുകളില്‍ നിറഞ്ഞു കളിക്കുകയാണ്. ഏതേ കായികോത്സവുമാകട്ടെ. ഇടിക്കൂട്ടില്‍ മേരിയുണ്ടോ അവിടെ ഇന്ത്യയ്ക്ക് പ്രതീക്ഷയുമുണ്ട്. അര്‍ജുന, പത്മശ്രീ, പത്മഭൂഷണ്‍, രാജീവ് ഗാന്ധി ഖേല്‍രത്‌ന ... മേരി കോമിനെ രാജ്യം ആദരിച്ചതിന് കണക്കില്ല. ഇഞ്ചിയോണില്‍ ഇന്ത്യ കാത്തിരിക്കുന്നത് മേരി കോമില്‍ നിന്നും ഒരു സ്വര്‍ണമാണ്.

ജിത്തുറായ് തുടങ്ങി

ജിത്തുറായ് തുടങ്ങി

50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവുമായി ജിത്തു റായ് ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് തുടങ്ങിക്കഴിഞ്ഞു.

Story first published: Saturday, September 20, 2014, 14:48 [IST]
Other articles published on Sep 20, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+