വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സരിതയ്ക്ക് ആജീവനാന്ത വിലക്ക് വരുന്നു

By Gokul

ദില്ലി: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് മത്സരത്തിനിടയിലെ റഫറിമാരുടെ പക്ഷപാതപരമായ ഇടപെടലിനെതിരെ പ്രതിഷേധിച്ചത് ഇന്ത്യന്‍ വനിതാ ബോക്‌സര്‍ സരിതാ ദേവിയുടെ അന്താരാഷ്ട്ര കരിയര്‍ തന്നെ ഇല്ലാതാക്കുകയാണോ? ആണെന്നുവേണം കരുതാന്‍. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നിരസിച്ച സരിതയ്‌ക്കെതിരെ ആജീവനാന്ത വിലക്ക് വന്നേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

സരിതാദേവിയെയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍മാല്‍ ദയാല്‍ എന്നിവരെയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. സംഭവത്തില്‍ സരിതാ ദേവിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

sarita


സരിത അസോസിയേഷന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാതായതോടെയാണ് കൂടുതല്‍ കടുത്ത നടപടിയിലേക്ക് അസോസിയേഷന്‍ കടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജയവും തോല്‍വിയുമൊക്കെ മത്സരത്തിന്റെ ഭാഗമാണെന്നും സരിതയുടെ പ്രതിഷേധം അതിരുകടന്നതാണെന്നും എ.ഐ.ബി.എ പ്രസിഡന്റ് സി.കെ വു ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടി കുറഞ്ഞാല്‍ ഭാവിയില്‍ പലതാരങ്ങളും ഇത് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 60 കിലോഗ്രാം വിഭാഗത്തിലാണ് സരിത മത്സരിച്ചത്. മത്സരത്തില്‍ കൊറിയക്കാരിയായ എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യ ഉണ്ടായിട്ടും ആതിഥേയ താരത്തിന് അനുകൂലമായാണ് വിധി വന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മെഡല്‍ദാനവേളയില്‍ സരിത മെഡല്‍ നിരസിച്ചത്. പിന്നീടവര്‍ സംഭവത്തില്‍ മാപ്പു പറഞ്ഞിരുന്നു.

Story first published: Thursday, November 13, 2014, 9:44 [IST]
Other articles published on Nov 13, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X