For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുനിയ്ക്കു 'പൂട്ടിട്ട്' നാഡ, നാലു വര്‍ഷം വിലക്ക്!! കാരണമറിയാം

ഇന്ത്യയുടെ മുന്‍ ഒളിംപിക് വെങ്കല മെഡല്‍ ജേതാവും ഗുസ്തിയിലെ സൂപ്പര്‍ താരപുമായ ബജ് രംഗ് പുനിയക്കു അപ്രതീക്ഷിത തിരിച്ചടി. ദേശീയ ഉത്തേക വിരുദ്ധ ഏജന്‍സിയായ നാഡ അദ്ദേഹത്തെ നാലു വര്‍ഷത്തേക്കു വിലക്കിയിരിക്കുകയാണ്. നാഡയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് പുനിയക്കു പണി കിട്ടിയത്. ഇതോടെ അദ്ദേഹത്തിനു ഏഷ്യന്‍ ഗെയിംസും ഒരുപക്ഷെ ഒളിംപിക്‌സും നഷ്ടമായേക്കും.

ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനിടെ ഉത്തേജക പരിശോധനയ്ക്കു വിധേയനാവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നാഡയുടെ നടപടി. ഈ വര്‍ഷം ഏപ്രിലില്‍ പുനിയയെ നാഡ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ ഇതു വിലക്കിലേക്കും എത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസിലെയും ഒളിംപിക്‌സിലെയുമെല്ലാ മെഡല്‍ പ്രതീക്ഷകളിലൊരാളാണ് പുനിയ. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ വിലക്ക് ഇന്ത്യക്കും വലിയ ക്ഷീണം തന്നെയാണ്.

BAJRANG PUNIA

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തനിക്കേര്‍പ്പെടുത്തിയ വിലക്കിനെതിരേ പൂനിയ നേരത്തേ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ നാഡയുടെ ആന്റി ഡിസിപ്ലിനറി ഡോപ്പിങ് പാനല്‍ മേയ് 31നു ഇതു അസാധുവാക്കുകയും ചെയ്തു. തുടര്‍ന്നു നാഡ നല്‍കിയ പരാതിയും പുനിയുടെ വാദവും കേട്ടതിനു ശേഷമാണ് ഇപ്പോള്‍ താരത്തിനെതിരേ നാഡയുടെ ആന്റി ഡിസിപ്ലിനറി ഡോപ്പിങ് പാനല്‍ നാലു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 23 മുതല്‍ വിലക്ക് പ്രാബലത്യത്തില്‍ വരികയും ചെയ്തു.

ഏപ്രിലില്‍ നടന്ന ദേശീയ ടീം ട്രയല്‍സില്‍ ഉത്തേജക പരിശോധനയ്ക്കായി തന്റെ യൂറിന്‍ സാംപിള്‍ നല്‍കാന്‍ പുനിയ വിസമ്മതിച്ചതാണ് ഇപ്പോള്‍ നാലു വര്‍ഷത്തെ വിലക്കിലേക്കു എത്തിയിരിക്കുന്നത്. ഇതു വഴി നാഡയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണ് താരം നടത്തിയത്. തുടര്‍ന്നുള്ള സസ്‌പെന്‍ഷന്‍ കാരണമാണ് കഴിഞ്ഞ പാരീസ് ഒളിംപിക്‌സിനു പുനിയക്കു യോഗ്യത നേടാന്‍ സാധിക്കാതെ പോയത്.

Story first published: Wednesday, November 27, 2024, 12:13 [IST]
Other articles published on Nov 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+