അമ്പെയ്ത്ത് ലോകകപ്പില്‍ വെള്ളിത്തിളക്കം; അഭിമാനമായി ഇന്ത്യന്‍ വനിതകള്‍
ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളിമഡല്‍ നേടി. കോമ്പൗണ്ട് ആര്‍ച്ചറി ഫൈനലില്‍ തൃഷ ദേബ്, ജ്യോതി സുരേഖ, മുസ്‌കാന്‍ കിരാര്‍ എന്നിവര്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വനിതകള്‍ കേവലം ഒരു പോയന്റിനാണ് കീഴടങ്ങിയത്. സ്‌കോര്‍ 229-228.

സ്വര്‍ണം ലക്ഷ്യമാക്കി കുതിച്ച ഇന്ത്യന്‍ വനിതകള്‍ മികച്ച തുടക്കമാണ് നല്‍കിയത്. മൂവരും ആദ്യ റൗണ്ടില്‍ 59-57 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. ഫ്രാന്‍സിന്റെ സോഫി ഡോഡ്മൗണ്ട്, അമിലി സാന്‍സിനോട്ട്, സാന്ദ്ര ഹാര്‍വി എന്നിവര്‍ 116ല്‍ പോയന്റ് തുല്യനിലയിലാക്കി.
ഒരവസരത്തില്‍ ഫ്രാന്‍സ് 174-169 എന്ന നിലയില്‍ മുന്‍പിലായിരുന്നു. ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. അവസാനപാദത്തില്‍ വിജയം ഫ്രാന്‍സിനൊപ്പം നിന്നു. നേരത്തെ നടന്ന സെമിഫൈനലില്‍ തുര്‍ക്കിയെ 231-228 എന്ന നിലയില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഇന്ത്യ പ്രതീക്ഷയായിരുന്ന അഭിഷേക് വര്‍മ, ജ്യോതി സുരേഖ കോമ്പൗണ്ട് മിക്‌സഡ് ഇനത്തില്‍ സെമിയില്‍ തോറ്റു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications