Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഞ്ചിയോണില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പട്ടികയിലെ സ്ഥാനം ഉയര്‍ത്തി ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് ആണ് സ്വര്‍ണം സ്വന്തമാക്കയത്. ഏഷ്യന്‍ ഗെയിംസില്‍ യോഗേശ്വര്‍ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

ഇതോടെ ഇഞ്ചിയോണില്‍ ഇന്ത്യ നാല് സ്വര്‍ണം നേടി. മെഡല്‍ പട്ടികയില്‍ 11-ാം സ്ഥാനത്തുണ്ടായിരുന്ന നമ്മള്‍ ഒറ്റ സ്വര്‍ണം കൊണ്ട് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതായി.

Yogeshwar Dutt

65 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് യോഗേശ്വറിന് സ്വര്‍ണം. തജകിസ്താന്റെ താരത്തെയാണ് യോഗേശ്വര്‍ മലര്‍ത്തിയടിച്ചത.

സെപ്റ്റംബര്‍ 28 ഉം 29 ഉം ഇഞ്ചിയോണില്‍ ഇന്ത്യക്ക് നല്ല ദിനങ്ങളാണെന്ന് വേണം പറയാന്‍. ആദ്യ ദിനത്തില്‍ ഒരു സ്വര്‍ണം നേടിയതിന് ശേഷം ബാക്കി മൂന്ന് സ്വര്‍ണ മെഡലുകളും ഈ രണ്ട് ദിവസം കൊണ്ട് സ്വന്തമാക്കിയതാണ്. സെപ്റ്റംബര്‍ 28 ന് രണ്ട് സ്വര്‍ണമാണ് ഇന്ത്യ സ്നേടിയത്.

കോമ്പൗണ്ട് അമ്പെയ്ത്തില്‍ പുരുഷ ടീം ആണ് കഴിഞ്ഞ ദിവസം ആദ്യം സ്വര്‍ണം നേടിയത്. ഇതിന് പിറകേ സ്‌ക്വാഷ് പുരുഷ വിഭാഗം ടീം ഇനത്തിലും ഇന്ത്യന്‍ സംഘം സ്വര്‍ണം നേടി.

അത്‌ലറ്റിക്‌സില്‍ നടത്തത്തില്‍ വെള്ളി നേടിക്കൊണ്ടായിരുന്നു സെപ്റ്റംബര്‍ 29 ലെ ഇന്ത്യുടെ കുതിപ്പ് തുടങ്ങിയത്. യോഗേശ്വര്‍ റാവുവന്റെ സ്വര്‍ണത്തെക്കൂടാതെ 400 മീറ്റര്‍ ഓട്ടത്തില്‍ പൂവമ്മ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. വനിതകളുടെ ഹാര്‍മര്‍ ത്രോയില്‍ മഞ്ജു ബാലയും വെങ്കലം നേടി.

നാല് സ്വര്‍ണവും, അഞ്ച് വെള്ളിയും, 24 വെങ്കലവും അടക്കം ഇന്ത്യക്കിപ്പോള്‍ 33 മെഡലുകളുണ്ട്. 101 സ്വര്‍ണവുമായി ചൈന തന്നെയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.

Story first published: Sunday, September 28, 2014, 16:43 [IST]
Other articles published on Sep 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+