Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചാം ഏകദിനം: ജയിച്ചാല്‍ പരമ്പര തൂത്തുവാരാം

ഹെഡിംഗ്‌ലി: ഒരു കളി മാത്രം ബാക്കി. ഒരൊറ്റ വിജയം കൂടി മതി, ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ടീം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരാന്‍. ഹെഡിംഗ്‌ലിയില്‍ അഞ്ചാം ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ മനസ്സിലും വിജയത്തില്‍ കുറഞ്ഞ ലക്ഷ്യമൊന്നും ഉണ്ടാകില്ല. പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നാം ഏകദിനം മഴ കൊണ്ടുപോയി. ബാക്കി എല്ലാ കളിയും ഇന്ത്യ ജയിച്ചു.

ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയുടെ ശക്തി. അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന എന്നിവര്‍ സെഞ്ചുറിയോടെയും ധോണി, ധവാന്‍ എന്നിവര്‍ കൂറ്റനടികളോടെയും ടീമിന് സംഭാവനകള്‍ നല്‍കുന്നു. ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ കോലിക്ക് വേണ്ടത്ര അവസരം കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

dhoni

ഏറെക്കാലത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഒരു മികച്ച ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാകുന്നത്. ശിഖര്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെ കൂടി ചേര്‍ന്നതോടെയാണ് ഓപ്പണിംഗില്‍ ഒരു സ്ഥിരത വന്നത്. ഈ പ്രകടനം തുടര്‍ന്നാല്‍ ഇതേ ജോഡി തന്നെ ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയേക്കും. രോഹിത് ശര്‍മ മധ്യനിരയില്‍ കളിച്ചാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ഇനിയും ശക്തമാകും.

എന്നാല്‍ ഇംഗ്ലണ്ടിന് ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. ലോകകപ്പ് അടുക്കേ ക്യാപ്റ്റനെ മാറ്റണോ വേണ്ടയോ എന്ന ആശങ്കയിലാണ് ടീം. ഈ ഫോമില്‍ കുക്കിനെ ക്യാപ്റ്റനായി വെച്ചുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ റെഡി ആയ ഒരു പകരക്കാരനും ടീമിലില്ല. സീനിയര്‍ കളിക്കാരായ ബ്രോഡും ആന്‍ഡേഴ്‌സനും ബെല്ലുമൊന്നും മികച്ച ക്യാപ്റ്റന്മാരല്ല. എല്ലാത്തിനും കൂടി ആകെയുള്ളത് വെറും അഞ്ചാറ് മാസങ്ങള്‍ മാത്രമാണ്.

Story first published: Thursday, September 4, 2014, 9:44 [IST]
Other articles published on Sep 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+