Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിമാനമായി അരുണ റെഡ്ഡി... ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ മെഡല്‍, ചരിത്രത്തിലാദ്യം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ഇന്ത്യന്‍ താരം അരുണ റെഡ്ഡി മെഡല്‍ നേട്ടത്തോടെ ചരിത്രം കുറിച്ചു. വെങ്കലമെഡലാണ് താരം രാജ്യത്തിനു സന്മാനിച്ചത്. ഇതോടെ ഒരു ജിംനാസ്റ്റിക്‌സ് ടൂര്‍ണമെന്റില്‍ വ്യക്തിത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന് അരുണ അര്‍ഹയായി. വനിതകളുടെ വാള്‍ട്ട് ഇനത്തിലാണ് ഹൈദരാബാദില്‍ നിന്നുള്ള 22കാരിയായ താരം ഇന്ത്യക്കായി വെങ്കലമണിഞ്ഞത്.

1

വാള്‍ട്ട് ഇനത്തില്‍ രണ്ടു ശ്രമങ്ങളിലായി അരുണയ്ക്കു ലഭിച്ച ശരാശരി സ്‌കോര്‍ 13.699 ആയിരുന്നു. 13.800 പോയിന്റ് നേടിയ താജിക്കിസ്താന്റെ താസ കൈസ്ലെഫിനാണ് ഈയനത്തില്‍ സ്വര്‍ണം. അരുണയെ നേരിയ വ്യത്യാസത്തില്‍ മറികടന്ന് ഓസട്രേലിയയുടെ എമിലി വൈറ്റ്ഫീല്‍ഡ് വെള്ളി കരസ്ഥമാക്കി.

2

ഇതേ മല്‍സരത്തില്‍ തന്നെ ഇന്ത്യയുടെ മറ്റൊരു താരമായ പ്രണതി നായക് കൂടി പങ്കെടുത്തിരുന്നു. പക്ഷെ 13.416 ശരാശരി സ്‌കോര്‍ നേടിയ പ്രണതിക്ക് ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഏപ്രിലില്‍ ഓസ്‌ട്രേലിയയില്‍ തന്ന നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് സംഘത്തിലുള്ള താര കൂടിയാണ് അരുണ. 2005ലാണ് അരുണ തന്റെ ആദ്യ ദേശീയ സ്വര്‍ണം സ്വന്തമാക്കുന്നത്.

Story first published: Sunday, February 25, 2018, 9:22 [IST]
Other articles published on Feb 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+