വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ടീമില്‍ 20 മലയാളികള്‍

By Gokul

ദില്ലി: തെക്കന്‍ കൊറിയയിലെ ഇഞ്ചോണില്‍ നടക്കുന്ന 17മത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. 56 അംഗ പട്ടികയില്‍ 20 പേരും മലയാളികളാണ്. ടിന്റു ലൂക്ക, മയൂഖ ജോണി, പ്രജുഷ, രഞ്ജിത് മഹേശ്വരി, പ്രീജ ശ്രീധരന്‍, ജോസഫ് എബ്രഹാം, ഇര്‍ഫാന്‍, ഒപി ജെയ്ഷ, സജീഷ് ജോസഫ് തുടങ്ങിയവരാണ് മലയാളികളിലെ പ്രമുഖര്‍.

മെഡല്‍ നേടാന്‍ ഏറ്റവും സാധ്യതയുള്ളവരുടെ പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളതെന്ന് സെലക്ഷന്‍ കമ്മറ്റി വക്താവ് അറിയിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫെഡറേഷന്‍ ഗെയിംസ് തുടങ്ങി അടുത്തിടെ നടന്ന മത്സരങ്ങളിലെ പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

asian-games

പിടി ഉഷയുടെ പ്രിയ ശിഷ്യ ടിന്റു ലൂക്ക 800 മീറ്ററിലാണ് മത്സരിക്കാനിറങ്ങുക. 2010 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ പ്രീജ ശ്രീധരനില്‍ ഇക്കുറിയും ഇന്ത്യയ്ക്ക് നല്ല പ്രതീക്ഷയുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ വികാസ് ഗൗഡ, ഡിസ്‌കസ് ത്രോ താരങ്ങളായ കൃഷ്ണ പൂണിയ, സീമ പൂണിയ തുടങ്ങിയവര്‍ മെഡല്‍ പ്രതീക്ഷയിലാണ് ഇഞ്ചോണിലേക്ക് തിരിക്കുന്നത്.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മഡല്‍ നേടിയ ജോസഫ് എബ്രഹാം ഇത്തവണയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രാജ്യത്തിനുവേണ്ടിയിറങ്ങും. അതേസമയം, രഞ്ജിത്ത് മഹേശ്വരി, മയൂഖ ജോണി, ഓം പ്രകാശ് കര്‍ഹാന തുടങ്ങിയവര്‍ സപ്തംബര്‍ 15 നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Story first published: Thursday, August 21, 2014, 8:01 [IST]
Other articles published on Aug 21, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X