Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുറപ്പെന്ന് മലയാളി താരം ഗോപി

ദില്ലി: സമീപകാലത്ത് ഇന്ത്യന്‍ കായികതാരങ്ങള്‍ ലോക വേദികളില്‍ വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കായികവേദികളില്‍നിന്നും പരാജയത്തിന്റെമാത്രം കഥ കേട്ടിരുന്ന കാലം കടന്നുപോവുകയാണ്. 2018ലെ കോമണ്‍വെല്‍്ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തവര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കായികരംഗം.

t-gopi-marathoner

മാരത്തോണ്‍ വേദികളില്‍ ഇന്ത്യയുടെ മുഖമായി മാറിക്കഴിഞ്ഞ മലയാളി താരം ടി ഗോപിയും പ്രതീക്ഷയോടെയാണ് ഒളിമ്പിക്‌സിനായി ഒരുക്കം നടത്തുന്നത്. ഒളിമ്പിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ രണ്ട് മെഡലെങ്കിലും നേടുമെന്ന് മൈഖേലിന് നല്‍കിയ അഭിമുഖത്തില്‍ ഗോപി പറഞ്ഞു. വയനാട്ടിലെ കൊച്ചു ഗ്രാമത്തില്‍നിന്നും ഇന്ത്യയിലെ ഒന്നാംകിട മാരത്തോണ്‍താരമായതിന്റെ കഥയും ഗോപി പങ്കുവെച്ചു.

സ്‌കൂള്‍ കോളേജുതല മത്സരങ്ങളില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധേയനായ ഗോപിയുടെ കരിയര്‍ മാറിമറിയുന്നത് 2009ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നതോടെയാണ്. ആര്‍മിയില്‍വെച്ച് നിരന്തരമായ പരിശീലനവും അച്ചടക്കത്തോടെയുള്ള കായികജീവിതവും തന്നെ മാറ്റിമറിച്ചെന്ന് ഗോപി പറഞ്ഞു. 2014-15 വര്‍ഷത്തില്‍ ദേശീയ വേദികളില്‍ മത്സരിച്ച് മെഡലുകള്‍ നേടിയതോടെ അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം കൈവരിക്കുകയായിരുന്നു.

2016ലെ മുംബൈ മാരത്തോണില്‍ രണ്ടാം സ്ഥാനം നേടിയ ഗോപി തന്റെ മികവ് തെളിയിക്കുകയും ചെയ്തു. 2016ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്ററിലും 2017ല്‍ ഏഷ്യന്‍ മാരത്തോണിലും സ്വര്‍ണം നേടി. ഒളിമ്പിക്‌സ് ആകുമ്പോഴേക്കും മികച്ച മത്സരങ്ങള്‍ ഗോപിയെ കാത്തിരിക്കുന്നുണ്ട്. ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മുംബൈ മാരത്തോണ്‍ ജനുവരി 20നാണ്. ഒളിമ്പിക്‌സ് വേദിയായ ടോക്കിയില്‍ നടക്കാനിരിക്കുന്ന ടോക്കിയോ മാരത്തോണും ഗോപി ലക്ഷ്യംവെക്കുന്നു.

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടെ കായികതാരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെന്ന് ഗോപി വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനമാണ് ലോക വേദികളിലെ ഇന്ത്യന്‍ കുതിപ്പ്. ഇത് ഒളിമ്പിക്‌സില്‍ മെഡലായി മാറും. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ രണ്ട് മെഡലെങ്കിലും ഇന്ത്യയ്ക്കുറപ്പാണ്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഉറച്ച മെഡല്‍ പ്രതീക്ഷയെന്നും ഗോപി പറഞ്ഞു.

Story first published: Friday, January 11, 2019, 8:34 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+