Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ മടങ്ങുന്നു, ഒരു കളി പോലും ജയിക്കാതെ

വെല്ലിംഗ്ടണ്‍: ലോകചാമ്പ്യന്മാരുടെ ഐതിഹാസികമായ ന്യൂസിലന്‍ഡ് പരമ്പര അവസാനിച്ചു. ഒരു കളി പോലും ജയിക്കാനാകാതെയാണ് കേളികേട്ട ടീം ഇന്ത്യ ലോകറാങ്കിംഗില്‍ എട്ടാമതുള്ള ന്യൂസിലന്‍ഡില്‍ നിന്നും തിരിച്ചുവരുന്നത്. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടും ജയമെന്തെന്ന് അറിയാന്‍ ധോണിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല.

വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് രണ്ട് ടെസ്റ്റുകളുടെ പരമ്പര 1 -0 ന് സ്വന്തമാക്കി. 435 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 166 ന് മൂന്ന് എന്ന നിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. 105 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

kohli

ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ അവിസ്മരണീയമായ പ്രകടനമാണ് ന്യൂസിലന്‍ഡ് വിജയങ്ങളുടെ ആണിക്കല്ല്. ഒറു ട്രിപ്പിള്‍ സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയുമാണ് പരമ്പരയില്‍ മക്കുല്ലത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ റോസ് ടെയ്‌ലറായിരുന്നു കീവിസിന് വേണ്ടി റണ്‍സടിച്ചത്. ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ ജയിംസ് നീശവും വാട്‌ലിംഗും പോലും അനായാസം സെഞ്ചുറികള്‍ അടിച്ചു.

എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗിലും ബൗളിംഗിലും അത്തരമൊരു ആവേശം ഉണ്ടായിരുന്നില്ല. 246 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് കിട്ടിയിട്ടും അത് മുതലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. രണ്ട് ടെസ്റ്റിലും ഓരോ ഇന്നിംഗ്‌സില്‍ മികച്ച ബൗളിംഗ് നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ മറ്റേയിന്നിംഗ്‌സില്‍ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. വിദേശ പിച്ചുകളിലെ പൂച്ചകള്‍ എന്ന വിളിപ്പേര് ഊട്ടിയുറപ്പിച്ചാണ് ധോണിയും കൂട്ടരും ന്യൂസിലന്‍ഡില്‍ നിന്നും മടങ്ങുന്നത്.

Story first published: Tuesday, February 18, 2014, 13:00 [IST]
Other articles published on Feb 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+