വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാവോസിനെ 6-1ന് തകര്‍ത്തു; ഇന്ത്യ ഏഷ്യാകപ്പ് ഫുട്‌ബോള്‍ പ്ലേഓഫ് മൂന്നാം റൗണ്ടില്‍

By Anwar Sadath

ഗുവാഹതി: ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന എഎഫ്‌സി ഏഷ്യാകപ്പ് യോഗ്യതാറൗണ്ട് പ്ലേ ഓഫില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരാളിയായ ലാവോസിനെതിരെ രണ്ടാംപാദ മത്സരത്തില്‍ 6-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ഏഷ്യാകപ്പിനുള്ള മൂന്നാം റൗണ്ട് ക്വാളിഫൈയിങില്‍ ഇന്ത്യ ഇടംപിടിച്ചു. 24 ടീമുകള്‍ ഗ്രൂപ്പായി മത്സരിക്കുന്ന മൂന്നാം റൗണ്ടില്‍ നിന്നും 12 ടീമുകള്‍ക്കാണ് 2019 ഏഷ്യാകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുക.

ലാവോസില്‍ നടന്ന ആദ്യപാദത്തില്‍ ജെജെ ലാല്‍ പെഖ്‌ലുവയുടെ ഏക ഗോളില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 7-1 എന്ന മാര്‍ജിന്‍ ജയത്തോടെയാണ് ഇന്ത്യ മൂന്നാം ക്വാളിഫയിങ് ഗ്രൂപ്പിലേക്ക് കടക്കുന്നത്. ഫിഫ റാങ്കിങില്‍ 178ാം സ്ഥാനമാണ് ലാവോസിന്. ഇന്ത്യയാകട്ടെ 163ാം സ്ഥാനത്തും.

asia-cup

സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ രണ്ടാംപാദത്തില്‍ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല മത്സരം. ആദ്യപകുതിയുടെ പതിനാറാം മിനിറ്റില്‍ സിയാവോങിലൂടെ ലാവോസ് ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 42ാം മിനിറ്റില്‍ ജെജെയിലൂടെ തിരിച്ചടിച്ച ഇന്ത്യ പിന്നീട് ഗോള്‍വര്‍ഷം നടത്തുകയായിരുന്നു. 74ാം മിനിറ്റിലും ജെജെ ഇന്ത്യയ്ക്കുവേണ്ടി വലകുലുക്കി.

സുമീത് പാസി(45), സന്ദേശ് ജിംഗാന്‍(49), മുഹമ്മദ് റഫീഖ്(83), ഫുല്‍ഗാന്‍സോ കര്‍ഡോസോ(87) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച ജയംകൂടിയാണ് ലാവോസിനെതിരെ നേടിയത്.

Story first published: Wednesday, June 8, 2016, 7:08 [IST]
Other articles published on Jun 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X