Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സരിത ദേവി മേരി കോമിനെ തള്ളിപ്പറഞ്ഞു

ദില്ലി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സ്റ്റാര്‍ ബോക്‌സര്‍ മേരി കോമിനെ തള്ളിപ്പറഞ്ഞ് സരിത ദേവിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. റഫറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മെഡല്‍ തിരിച്ചുകൊടുത്ത സംഭവത്തിലാണ് സരിത ദേവി മേരി കോമിനെ തള്ളിപ്പറഞ്ഞത്. താന്‍ ചെയ്തത് തെറ്റായി എന്ന് ഇപ്പോഴും തോന്നുന്നില്ല. ചെയ്ത കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.

ഇതേക്കുറിച്ച് മേരി കോം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. മറ്റ് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. നിങ്ങളിപ്പോള്‍ പറയുമ്പോള്‍ മാത്രമാണ് ഞാന്‍ സംഭവം അറിയുന്നത്. ഇതേക്കുറിച്ച് മേരി കോം എന്ത് പറഞ്ഞാലും അത് അവരുടെ വ്യക്തിപരമായ കാര്യമാണ്.

saritadevi-marykom

മറ്റ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ട്. എല്ലാവരും അവരവരുടെ മത്സരങ്ങളും പ്രാക്ടീസുമായി തിരക്കിലായിരുന്നു. എന്നാലും എനിക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുതന്നു. തെക്കന്‍ കൊറിയയ്ക്ക് അനുകൂലമായി നിലപാടെടുത്ത് കളി നിയന്ത്രിച്ച റഫറിമാര്‍ സരിതയുടെ സെമി പ്രവേശമാണ് ഇല്ലാതാക്കിയത്. 60 കിലോ ലൈറ്റ് വെയ്റ്റ് ഇനത്തിലായിരുന്നു സരിത മത്സരിച്ചത്.

മെഡല്‍ വേണ്ടെങ്കില്‍ സരിതാ ദേവി സമ്മാനദാനച്ചടങ്ങിന് പോകാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് മേരി കോം നേരത്തെ പറഞ്ഞത്. റഫറിമാരാണ് എല്ലാം ചെയ്തത്. കളിക്കാനുണ്ടായിരുന്നവര്‍ എന്തറിഞ്ഞു. എന്നാല്‍ തനിക്ക് മെഡല്‍ വേണ്ടാത്തത് കൊണ്ടാണ് അത് തിരിച്ചുകൊടുത്തത് എന്ന് കരുതരുത് എന്നാണ് സരിത പറയുന്നത്. ഞാന്‍ ആ മെഡല്‍ സ്വീകരിച്ചു. എന്നിട്ട് കൊറിയക്കാര്‍ക്ക് കൊടുത്തു. അതാണ് ഉണ്ടായത്. സംഭവം വിവാദമായി വിലക്കിലെത്തിയതോടെ സരിത മാപ്പ് പറയേണ്ടി വന്നിരുന്നു.

Story first published: Thursday, October 16, 2014, 11:22 [IST]
Other articles published on Oct 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+