Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദില്ലി: സപ്തംബര്‍ 19 മുതല്‍ ഒക്‌ടോബര്‍ 4 വരെ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 516 കായിക താരങ്ങളും ഒഫീഷ്യലുകളുമടക്കം 679 അംഗ സംഘത്തിനാണ് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിയത്. 662 കായിക താരങ്ങളും 280 ഒഫിഷ്യലുകളും അടങ്ങുന്ന 942 പേരുടെ ലിസ്റ്റ് ആയിരുന്നു ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

28 കായിക ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. കഴിഞ്ഞതവണ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഗെയിംസില്‍ 609 കായിക താരങ്ങ്യും 324 ഒഫിഷ്യലുകളും അങ്ങുന്ന 933 പേരുടെ സംഘത്തെയാണ് ഇന്ത്യ അയച്ചത്. 35 ഇനങ്ങളില്‍ മത്സരിച്ച ഇന്ത്യ അന്ന് 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും കരസ്ഥമാക്കി.

Incheon 2014

മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ടീമിനെ അയക്കേണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം പുരുഷ വനിതാ ടീമുകളെ അയക്കാന്‍ തീരുമാനമായി. പുരുഷന്മാരുടെ ടീമില്‍ 20 പേരും വനിതാ ടീമില്‍ 18 പേരുമാണ് ഉണ്ടാവുക.

ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്, കനോയിങ്, കയാക്കിങ്, ഷൂട്ടിങ്, സ്‌ക്വാഷ്, തെയ്ക്വാന്‍ഡോ, ടേബിള്‍ ടെന്നിസ്, ഫുട്‌ബോള്‍, അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, സൈക്ലിങ്, സ്വിമ്മിങ്, അശ്വാഭ്യാസം, ഗോള്‍ഫ്, ജിംനാസ്റ്റിക്‌സ്, റോവിങ്, സെപക് തക്രോ, ടെന്നിസ്, വോളിബോള്‍, ഗുസ്തി, വുഷു, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഭാരോദ്വാഹനം, യാച്ചിങ് എന്നീ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുക.

Story first published: Wednesday, September 10, 2014, 6:45 [IST]
Other articles published on Sep 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+