Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; നാലാം തവണ ഭാഗ്യം കടാക്ഷിച്ചു; ഹരിയാണ ഹമ്മേഴ്‌സ് ചാമ്പ്യന്മാര്‍

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ ഹരിയാണ ഹമ്മേഴ്‌സ് ചാമ്പ്യന്മാരായി. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് റോയല്‍സിനെ 5-3 എന്ന സ്‌കോറിനാണ് ഹരിയാണ മലര്‍ത്തിയടിച്ചത്. കഴിഞ്ഞ മൂന്നു തവണയും ഫൈനലിലെത്തിയ ഹരിയാണയ്ക്ക് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞതവണത്തെ ഫൈനല്‍ ആവര്‍ത്തിച്ച ഇക്കുറി മധുരപ്രതികാരത്തോടെയാണ് ഹരിയാണയുടെ കിരീടധാരണം.
നേപ്പാള്‍ ക്രിക്കറ്റില്‍ യുവാക്കളുടെ വസന്തം; യുവതാരത്തിന് മറ്റൊരു ലോക റെക്കോര്‍ഡ്
ആദ്യ അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ ഹരിയാണ ചാമ്പ്യന്‍പട്ടം ഉറപ്പിച്ചിരുന്നു. അലക്‌സാണ്ടര്‍ ഖൊട്‌സിയാന്‍വ്‌സ്‌കി, അലി ഷബലോവ്, കിരണ്‍, രവി കുമാര്‍, അനാസ്താസ്യ നിചിത എന്നിവര്‍ ഹരിയാണയ്ക്കായി വിജയം നേടി. പഞ്ചാബിന്റെ സൂപ്പര്‍താരം ബജ് രംഗ് പൂണിയ മത്സരിക്കാന്‍ എത്തുന്നതിന് മുന്‍പ് ഹരിയാണ കിരീടം ഉറപ്പിച്ചിരുന്നു..

haryana

പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ അലക്‌സാണ്ടര്‍ ആണ് വിജയത്തോടെ തുടങ്ങിയത്. കൊറെ ജാര്‍വിസിനെ 3-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഷബലോവ് ഡാറ്റോ മര്‍സാഗിഷിവ്‌ലിയെ 4-3 എന്ന സ്‌കോറിലും തോല്‍പ്പിച്ചു. കിരണ്‍ ആണ് മൂന്നാം ജയം സ്വന്തമാക്കിയത്. സിന്ദ്യ വെസ്‌കാനെ കിരണ്‍ വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ പരാജയപ്പെടുത്തി.

നാലാം മത്സരത്തില്‍ രവികുമാറും ഹരിയാണയ്ക്കായി വിജയം സ്വന്തമാക്കി. നിതിന്‍ രഥിക്കെതിരെയായിരുന്നു വിജയം. അഞ്ചാം മത്സരത്തില്‍ അനസ്താസ,്യ മിമി ഹ്രിസ്‌തോവയെയും കീഴ്‌പ്പെടുത്തി. ഇതോടെ 5-0 എന്ന മാര്‍ജിനില്‍ ഹരിയാണ ചാമ്പ്യന്മാരായി. പിന്നീട് നടന്ന മൂന്നു മത്സരങ്ങളിലും പഞ്ചാബിനായിരുന്നു ജയം. അമിത് ധങ്കാര്‍, അഞ്ജു, ബജ് രംഗ് പൂണിയ എന്നിവര്‍ പഞ്ചാബിനായി ജയം കണ്ടെത്തി.

Story first published: Friday, February 1, 2019, 9:52 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+