Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേപ്പാള്‍ ക്രിക്കറ്റില്‍ യുവാക്കളുടെ വസന്തം; യുവതാരത്തിന് മറ്റൊരു ലോക റെക്കോര്‍ഡ്

ദുബായ്: ക്രിക്കറ്റില്‍ എടുത്തുപറയാനുള്ള നേട്ടങ്ങളില്ലെങ്കിലും നേപ്പാള്‍ ക്രിക്കറ്റ് സമീപകാലത്ത് മുന്നോട്ടുള്ള കുതിപ്പിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍തന്നെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ യുവതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുഎഇക്കെതിരായ ടി20 മത്സരത്തില്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് നേപ്പാള്‍ യുവതാരം.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിക്കാണ് പതിനേഴുകാരനായ സുദീപ് ജോറ അര്‍ഹനായത്. 17 വര്‍ഷവും 103 ദിവസവും പ്രായമുള്ള ജോറ യുഎഇക്കെതിരെ 46 പന്തില്‍ 53 റണ്‍സെടുത്തു. റെക്കോര്‍ഡ് നേട്ടത്തിലെത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ജോറയ്ക്ക് കഴിഞ്ഞില്ല. 154 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 21 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി.

cricket

ജനുവരി 26ന് മറ്റൊരു നേപ്പാളി താരവും ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിക്ക് രോഹിത് പൗദല്‍ ആണ് അര്‍ഹനായത്. 16 വര്‍ഷവും 146 ദിവസവും പ്രായമുള്ള രോഹിത് യുഎഇക്കെതിരെ 55 റണ്‍സെടുത്ത് നേട്ടത്തിലെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16 വര്‍ഷവും 213 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. ജനുവരി 28ന് നേപ്പാളി താരം പരസ് ഖാട്‌കെ നേപ്പാളിനായി ആദ്യ ഏകദിന സ്വഞ്ച്വറി നേടുന്ന കളിക്കാരനുമായി. യുഎഇക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ഇതിലൂടെ നേപ്പാളിന് കഴിഞ്ഞിരുന്നു.

Story first published: Friday, February 1, 2019, 9:25 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+