കാറപകടം, ഗവാസ്‌കര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ലണ്ടന്‍: ഞെട്ടിപ്പിക്കുന്ന കാറപകടത്തില്‍ നിന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലാണ് ഗവാസ്‌കര്‍ ഇപ്പോള്‍. നാലാം ടെസ്റ്റിന് ശേഷം മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനിലേക്ക് തിരിച്ചുവരവേയാണ് ഗവാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ അതിവേഗതയില്‍ വരികയായിരുന്നു ഗവാസ്‌കര്‍ സഞ്ചരിച്ച ജാഗ്വാര്‍. എതിര്‍വശത്തുനിന്നും വന്ന ഒരു കാറുമയാി ഗവാസ്‌കറുടെ വണ്ടി കൂട്ടിയിടിക്കുമായിരുന്നു. ഡ്രൈവര്‍ അതിവേഗം വണ്ടി വെട്ടിച്ചുമാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. കനത്ത മഴയും കാറുകളുടെ അമിതവേഗതയുമാണ് പ്രശ്‌നമായത്. എന്തായാലും അപകടത്തില്‍പ്പെട്ട കാര്‍ അവിടെ വിട്ട് തീവണ്ടിയിലാണ് ഗവാസ്‌കര്‍ ലണ്ടനിലേക്ക് യാത്ര തുടര്‍ന്നത്.

കാറിന്റെ പിന്‍സീറ്റിലായിരുന്നു സുനില്‍ ഗവാസ്‌കര്‍ ഇരുന്നിരുന്നത്. ലണ്ടനിലുള്ള സുഹൃത്ത് ചന്ദ്രേഷ് പട്ടേലും ഇംഗ്ലീഷ് കമന്റേറ്റര്‍ മാര്‍ക് നിക്കോളസും ഗാവസ്‌കറിനൊപ്പം ഉണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന അപകടമാണ് നടന്നത് എന്ന് ഗവാസ്‌കര്‍ പിന്നീട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. കാര്‍ അമിത വേഗതയിലും. എന്തായാലും അപകടമൊന്നും ഉണ്ടായില്ല. ദൈവം രക്ഷിച്ചു.
ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് സുനില്‍ മനോഹര്‍ ഗാവസ്‌കര്‍. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായിരുന്നു സണ്ണി എന്ന് ഇരട്ടപ്പേരുള്ള ഗവാസ്‌കര്‍. വിരമിച്ച ശേഷം ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ഈ 65 കാരന്‍. ഇടയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ബി സി സി ഐയുടെ താല്‍ക്കാലിക പ്രസിഡണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications