Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഴക്കേസ്: മാധ്യമങ്ങള്‍ക്ക് ഗാവസ്‌കറിന്റെ തിരുത്ത്!

ദില്ലി: വിവാദമായ കോഴക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചത്. സെന്‍സേഷണല്‍ തലക്കെട്ടുകള്‍ നല്‍കി ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണ് പത്രങ്ങള്‍ ചെയ്തത് എന്നും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ വിരുന്നിലായിരുന്നു താന്‍. പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു. എം സി ജിയിലെ ചടങ്ങുമായി ബന്ധമില്ലാത്തതായിട്ടും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് താന്‍ പ്രതികരിച്ചു. ഒരുപാട് വാര്‍ത്താ ചാനലുകള്‍ വിളിക്കുകയും താന്‍ അഭിപ്രായം പറയുകയും ഉണ്ടായി.

sunil-gavaskar

എന്നാല്‍ പിറ്റേന്ന് പത്രം കണ്ട താന്‍ ഞെട്ടിപ്പോയി. പറഞ്ഞ കാര്യങ്ങളേ അല്ല അച്ചടിച്ചുവന്നിരിക്കുന്നത്. വാര്‍ത്ത വളച്ചൊടിച്ച് വായനക്കാരെ കൂട്ടുന്ന പത്രപ്രവര്‍ത്തനമൊക്കെ ഉണ്ടെന്ന് അറിയാം. എന്നാല്‍ എന്താണ് സത്യത്തില്‍ പറഞ്ഞത് എന്നതിനെ അടിസ്ഥാനമാക്കിയാകണം എഴുതുന്നത്. ഒത്തുകളിക്കാര്‍ക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

നല്ലെ രണ്ട് മൂന്ന് ദിവസങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കാരണം നശിച്ചു എന്നും ഗാവസ്‌കര്‍ പറയുന്നു. പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനുള്ള സംഘത്തിലേക്ക് ക്ഷണിച്ചത് തികച്ചും ഒരു ബഹുമതിയായി കണക്കാക്കുന്നു. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യാഗിക സന്ദര്‍ശനത്തില്‍ കായികമേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തുന്നത് - ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Friday, November 21, 2014, 13:43 [IST]
Other articles published on Nov 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+