Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

31 പന്തില്‍ 100, ഡിവില്ലിയേഴ്‌സ് തകര്‍ത്ത റെക്കോര്‍ഡുകള്‍

ജോഹന്നാസ്ബര്‍ഗ്: 100 ലെത്താന്‍ ആകെ കളിച്ചത് വെറും 31 പന്തുകള്‍. അതില്‍ 9 എണ്ണം ഫോര്‍. 16 എണ്ണം സിക്‌സ്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന് തന്നെ വെറുതെ വിളിക്കുന്നതല്ല എന്ന് തെളിയിക്കുകയായിരുന്നു എ ബി ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റനൊത്ത കളി ഡിവില്ലിയേഴ്‌സ് പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത് 148 റണ്‍സിന്.

ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ടീം ടോട്ടലാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയ 439. ആകെ മൂന്ന് പേരാണ് ബാറ്റിംഗിനിറങ്ങിയത്. മൂന്ന് പേരും സെഞ്ചുറി അടിക്കുകയും ചെയ്തു. ആംല, റോസ്സോ എന്നിവരും ഡിവില്ലിയേഴ്‌സിനൊപ്പം സെഞ്ചുറി അടിച്ചു. നാലാമനായി ഇറങ്ങിയ മില്ലറിന് പന്തൊന്നും നേരിടേണ്ടി വന്നില്ല. മറുപടിയായി 50 ഓവറില്‍ 7 ന് 291 ലെത്താനേ വിന്‍ഡീസിന് കഴിഞ്ഞുള്ളൂ.

വേഗമേറിയ സെഞ്ചുറി, ആന്‍ഡേഴ്‌സന്‍ പിന്നില്‍

വേഗമേറിയ സെഞ്ചുറി, ആന്‍ഡേഴ്‌സന്‍ പിന്നില്‍

ഏകദിന ക്രിക്കറ്റിലെ വേഗം കൂടിയ സെഞ്ചുറി ഇനി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍. 31 പന്തിലാണ് ഈ നേട്ടം. തകര്‍ന്നത് ന്യൂസിലാന്‍ഡ് വെടിക്കെട്ട് താരം കോറി ആന്‍ഡേഴ്‌സന്റെ റെക്കോര്‍ഡ്.

വേഗം കൂടിയ ഫിഫ്റ്റി, ജയസൂര്യ പിന്നിലായി

വേഗം കൂടിയ ഫിഫ്റ്റി, ജയസൂര്യ പിന്നിലായി

തുടക്കം മുതലേ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് വേഗം കൂടിയ ഫിഫ്റ്റി സ്വന്തം പേരിലാക്കിയാണ് തുടങ്ങിയത്. 16 പന്തില്‍ എ ബി 50 ലെത്തിയപ്പോള്‍ പഴങ്കഥയായത് ജയസൂര്യയുടെ റെക്കോര്‍ഡ്

 വെറും 40 മിനുട്ട്

വെറും 40 മിനുട്ട്

100 ലെത്താന്‍ ഡിവില്ലിയേഴ്‌സ് കളിച്ചത് വെറും 40 മിനുട്ടാണ്. 50 ലെത്താന്‍ 19 മിനുട്ടേ വേണ്ടിവന്നുള്ളൂ...അമ്മാതിരി അടിയായിരുന്നു.

സിക്‌സിലും റെക്കോര്‍ഡ്

സിക്‌സിലും റെക്കോര്‍ഡ്

16 സിക്‌സുകളോടെ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ ലോകറെക്കോര്‍ഡിനൊപ്പമെത്തി ഡിവില്ലിയേഴ്‌സ്

 ലോകത്തിലെ ഏറ്റവും കൂടിയ സ്‌ട്രൈക്ക് റേറ്റ്

ലോകത്തിലെ ഏറ്റവും കൂടിയ സ്‌ട്രൈക്ക് റേറ്റ്

സെഞ്ചുറി തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണ് ഡിവില്ലിയേഴ്‌സിന്റേത് - 338.63

ദക്ഷിണാഫ്രിക്കയ്ക്കും റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്ക്കും റെക്കോര്‍ഡ്

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്. രണ്ട് വിക്കറ്റിന് 439 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്.

Story first published: Monday, January 19, 2015, 11:50 [IST]
Other articles published on Jan 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+