Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണായുടെ ചിത്രങ്ങളല്ലാം ഐറിന ഡിലീറ്റ് ചെയ്തു; അപ്പോള്‍ അണ്ടര്‍വെയറുകളോ?

മാഡ്രിഡ്: റൊണാള്‍ഡോയുടെ എല്ലാ ഓര്‍മകളും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മുന്‍ കാമുകിയും റഷ്യന്‍ സൂപ്പര്‍ മോഡലായ ഐറിന ഷെയ്ക്ക്. ഇതിന്റെ ഭാഗമായി തന്റെ സോഷ്യല്‍ മീഡിയയിലെ റൊണാള്‍ഡോയുടെ ചിത്രങ്ങളെല്ലാം ഐറിന ഡിലീറ്റ് ചെയ്തു. ജനുവരിയിലാണ് റൊണാള്‍ഡോയുമായുള്ള നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയം ഐറിന ഉപേക്ഷിച്ചത്.

ഐറിന ഷെയ്ക്കുമായി പിരിഞ്ഞ റൊണാള്‍ഡോ സ്പാനിഷ് പത്രപ്രവര്‍ത്തകയായ ലൂസിയ വില്ലലോനുമായി ഡേറ്റിംഗ് തുടങ്ങിയിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പമാണ് ഐറിനയെ പ്രണയം വേര്‍പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. കൂടാതെ റൊണാള്‍ഡോയുടെ മാതാവുമായി ഐറിന്‍ വഴക്കു കൂടുന്നത് പതിവാണെന്നും ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

cristiano-ronald-irina-shayk

പിരിഞ്ഞതിനുശേഷം റൊണാള്‍ഡോ വൃത്തികെട്ടവനാണെന്ന തരത്തില്‍ ഐറിന ചില അഭിമുഖങ്ങളില്‍ ആക്ഷേപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്ത് റൊണാള്‍ഡോയുടെ ഓര്‍മകളെ പൂര്‍ണമായും പടിയിറക്കുന്നത്. അതേസമയം റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ ഐറിന ഡിലീറ്റ് ചെയ്തന്ന വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രസകരമായ മറുപടി കൊടുത്തു.

ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു, എന്നാല്‍ അണ്ടര്‍വെയറുകള്‍ എന്തുചെയ്യുമെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. തന്റെ അണ്ടര്‍വെയറുകള്‍ മോഷ്ടിക്കുന്നത് കാമുകി ഐറിനയുടെ പതിവായിരുന്നെന്ന് ഒരിക്കല്‍ റൊണാള്‍ഡോ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് മോഷ്ടിച്ചെടുത്ത അണ്ടര്‍വെയറുകള്‍ എന്തു ചെയ്‌തെന്നാണ് ഇപ്പോള്‍ റൊണാള്‍ഡോ ആരാധകര്‍ക്കറിയേണ്ടത്. എന്തായാലും അവയെല്ലാം നേരത്തെ തന്നെ നശിപ്പിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. കാരണം, ഐറിനയുടെ പുതിയ കാമുകനും ഹോളിവുഡ് നടനുമായ ബ്രാഡ്‌ലി ഹൂപ്പര്‍ക്ക് റൊണാള്‍ഡോയുടെ അണ്ടര്‍വെയറുകളുടെ കാഴ്ച അത്ര സുഖമുള്ളതായിരിക്കില്ലല്ലോ.

Story first published: Saturday, May 16, 2015, 9:20 [IST]
Other articles published on May 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+