Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സെന്റ് ജോര്‍ജ്ജിന് കിരീടം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണയും എറണാകുളം കിരീടം ചൂടി. ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം കോതമംഗലം സെന്റ് ജോര്‍ജ്ജ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് സെന്റ് ജോര്‍ജ്ജിന്റെ ഈ സുവര്‍ണ്ണ നേട്ടം. മാര്‍ ബേസിലിയും സെന്റ് ജോര്‍ജ്ജും അവസാന ഘട്ടത്തില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം ആണ് നടത്തിയത്.

ഒരു പോയിന്റ്് മറികടന്നാണ് സെന്റ് ജോര്‍ജ് ഒടുവില്‍ കിരീടം കരസ്ഥമാക്കിയത്. സെന്റ് ജോര്‍ജ് 83 പോയിന്റും മാര്‍ ബേസില്‍ 82 പോയിന്റും നേടി. അവസാനം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ മത്സരമാണ് ജേതാക്കളെ നിശ്ചയിച്ചത്. അഫ്‌സലാണ് 800 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാമത്തെ സ്വര്‍ണം കരസ്ഥമാക്കി സ്‌കൂളിനെ വിജയത്തില്‍ എത്തിച്ചത്. നേരത്തെ 1500 മീറ്ററിലും, 5000 മീറ്ററിലും അഫ്‌സല്‍ സ്വര്‍ണം നേടിയിരുന്നു.

athletics

അമ്പത്തിയെട്ടാമത് സംസ്ഥാന കായിക മേളയില്‍ ആണ് നിലവിലെ ചാമ്പ്യന്‍മാര്‍ തന്നെ കിരീടം നിലനിര്‍ത്തിയത്. 289 പോയിന്റാണ് എറണാകുളത്തിന് ലഭിച്ചത്. 188 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.

കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണ് ഇതെന്ന് സെന്റ് ജോര്‍ജിന്റെ പരിശീലകന്‍ രാജു പോള്‍ പറഞ്ഞു.

Story first published: Thursday, December 11, 2014, 17:00 [IST]
Other articles published on Dec 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+