Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായിക കിരീടം എറണാകുളത്തിന്

കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ പാലക്കാടിനെ 33 പോയന്റുകള്‍ക്ക് പിന്തള്ളിയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. 251 പോയന്‍റാണ് എറണാകുളം നേടിയത്. 218 പോയന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് ഏറെ പിറകിലാണ്. 110 പോയന്റ് മാത്രമാണ് കോഴിക്കോട് ജില്ലക്ക് നേടാനായത്.

ഏറ്റവും കൂടതല്‍ പോയന്റ് നേടിയ സ്‌കൂള്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്എസ്എസ് ആണ്. തുടര്‍ച്ചയായി ഏഴാം തവണയാണ് കോതമംഗലം സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്നത്. കോതമഗംലത്ത് നിന്ന് തന്നെയുള്ള മാര്‍ ബേസില്‍ സ്‌കൂള്‍ ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. സെന്റ് ജോര്‍ജ്ജ് എച്എസ്എസ് 100 പോയന്റ് നേടിയപ്പോള്‍ മാര്‍ ബേസില്‍ 80 പോയന്റുകള്‍ നേടി.

School Sports Logo

റെക്കോര്‍ഡ് പ്രകടനങ്ങളുമായാണ് അമ്പത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തിരശ്ശീല വീണത്. മുണ്ടൂര്‍ സ്കൂളിലെ പിയു ചിത്ര നാല് സ്വര്‍ണമാണ് ഇത്തവണ നേടിയത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ചിത്രയുടെ അവസാന മത്സരങ്ങളായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്.

ദേശീയ റെക്കോര്‍ഡുകളെ പോലും തകര്‍ത്തെറിഞ്ഞ പ്രകടനങ്ങള്‍ക്കാണ് കൊച്ചി സാക്ഷിയായത്. പിയു ചിത്ര, കെ ആര്‍ ആതിര, ഡൈബി സെബാസ്റ്റ്യന്‍, കെടി നീന, അഞ്ജു കുര്യാക്കോസ്, എംഎന്‍ നസീമുദ്ദീന്‍ എന്നിവരാണ് ദേശീ റെക്കോര്‍ഡുകള്‍ മറികടന്ന താരങ്ങള്‍.

നെല്ലിപ്പൊയില്‍ സ്‌കൂളിലെ കെ ആര്‍ ആതിരയാണ് ഇത്തവണത്തെ ഗെയിംസിലെ പ്രധാന കണ്ടെത്തല്‍. സ്‌പൈക്‌സ് പോലും ഇല്ലാതെ ആതിര നേടിയത് രണ്ട് ദേശീയ റെക്കോര്‍ഡുകള്‍ ആണ്. 3000 മീറ്ററിലും 1500 മീറ്ററിലും ആണ് ആതിര ദേശീയ റെക്കോര്‍ഡ് ഭേദിച്ചത്.

Story first published: Tuesday, November 26, 2013, 17:28 [IST]
Other articles published on Nov 26, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+