Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനിടെ കൂട്ടിയിടി; പല്ലുകള്‍ തെറിക്കുന്ന ചിത്രം പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാളുടെ പല്ലുകള്‍ തെറിക്കുന്ന ചിത്രം പുറത്ത്. ചെല്‍സി നോര്‍വിച്ച് മത്സരത്തിനിടെയായിരുന്നു അത്യപൂര്‍വചിത്രം ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത്. മത്സരത്തില്‍ ചെല്‍സിയോട് തോറ്റ നോര്‍വിച്ച് ടീമിലെ കളിക്കാരന്‍ റോബി ബ്രാഡിക്ക് രണ്ടുപല്ലുകളാണ് നഷ്ടപ്പെട്ടത്.

അയര്‍ലന്റ് ദേശീയ ടീമിലെ കളിക്കാരനായ റോബി സഹകളിക്കാരനായ ഗാരി ഓനിലുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഗാരിയുടെ നെറ്റിയില്‍ പല്ലുകൊണ്ടുണ്ടായ മുറിവില്‍ തുന്നലുകളിടേണ്ടതായും വന്നു. ഇതേ മത്സരത്തിലെ മറ്റൊരു കൂട്ടിയിടിയില്‍ അലക്‌സ് നെലിന് കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാല്‍ എക്‌സറേ പരിശോധനയ്ക്ക് വിധേയമാക്കി.

football

അപൂര്‍വമായ മറ്റൊരു സംഭവത്തിന് കൂടി ചൊവ്വാഴ്ചത്തെ പ്രീമിയര്‍ ലീഗ് മത്സരം സാക്ഷിയായി. ബോണിമൗത്ത് സതാംപ്ടണ്‍ മത്സരത്തിലെ ഫോര്‍ത്ത് ഒഫീഷ്യല്‍ കെവിന്‍ ഫ്രണ്ടിന് മത്സരത്തിനിടെ പരിക്കേറ്റു. പരിക്കേറ്റതിനാല്‍ അദ്ദേഹം മത്സരത്തിനിടെതന്നെ പിന്മാറി. ഗ്രൗണ്ടില്‍വെച്ചുതന്നെ പരിശോധന നടത്തിയശേഷമാണ് അദ്ദേഹത്തെ പിന്‍വലിച്ചത്.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ചെല്‍സി നോര്‍വിച്ച് സിറ്റിയെ 2-1 എന്ന സ്‌കോറിന് തോല്‍പിച്ചിരുന്നു. ഡിയേഗോ കോസ്റ്റയും കെന്നഡിയും ചെല്‍സിക്കുവേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തു. ഇതോടെ സീസണില്‍ 10 മത്സരങ്ങള്‍മാത്രം ശേഷിക്കെ നോര്‍വിച്ച് തരംതാഴ്ത്തല്‍ ഭീഷണിയിലായി.

Story first published: Thursday, March 3, 2016, 8:47 [IST]
Other articles published on Mar 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+