ഇംഗ്ലണ്ടിനെതിരേ, പരമ്പര ഇന്ത്യയ്ക്ക്(3-1)
ലീഡ്‌സ്: അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 3-1ന് കീഴടക്കി. ലീഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ 41 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് ആശ്വാസജയം സ്വന്തമാക്കിയത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് അടിച്ചെടുത്തു. 108 പന്തില്‍ നിന്നും 10 ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടെയാണ് റൂട്ട് തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി സ്വന്താക്കിയത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി മാത്രമാണ് തിളങ്ങിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. രവീന്ദ്ര ജഡേജ(87), അമ്പാടി രായിഡു(53) എന്നിവര്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. ഏഴോവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്‌റ്റോക്‌സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മാന്‍ ഓഫ് ദി സീരിസ്
ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് പരമ്പരയിലെ കേമന്‍.

മാന്‍ ഓഫ് ദി മാച്ച്
സെഞ്ച്വറി നേടിയ ഇംഗഌണ്ടിന്റെ ജോ റൂട്ടാണ് അഞ്ചാം മത്സരത്തിലെ താരം

നായകന്‍ ട്രോഫിയുമായി
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ട്രോഫിയുമായി

ആഹ്ലാദം
ഇന്ത്യന്‍ ടീമംഗങ്ങളുടെ സന്തോഷ പ്രകടനം

അഭിനന്ദനം
ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്കും രവീന്ദ്ര ജഡേജയും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications