Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌ ട്രാക്കില്‍ 'വൈദ്യുതിപായിക്കാന്‍' ദ്യുതി ചന്ദ്... 100 മീറ്ററില്‍ യോഗ്യത, ഉഷയ്ക്ക് ശേഷം

കസാക്കിസ്ഥാന്‍: കേരളത്തിന്റെ സ്വന്തം പിടി ഉഷ ആയിരുന്നു ഒളിമ്പിക്‌സിലെ ഏറ്റവും ജനപ്രിയ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തിന് യോഗ്യത നേടിയ അവസാനത്തെ മലയാളി. ഇപ്പോഴിതാ ഉഷയുടെ ആ റെക്കോര്‍ഡിനൊപ്പമെത്തുകയാണ് ഒറീസക്കാരിയായ ദ്യുതി ചന്ദ്.

100 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ് കാസാക്കിസ്ഥാനില്‍ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മികച്ച സമയമാണ് റിയോ ഒളിമ്പിക്‌സിലേയ്ക്കുള്ള വഴി തുറന്നത്. കിരയറിലെ തന്നെ ഏറ്റവും മികച്ച സമയമാണ് ദ്യുതി കസാക്കിസ്ഥാനില്‍ കുറിച്ചത്- 11.30 സെക്കന്റ്.

Dutee Chand

ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലായി കണ്ടെത്തിയതിനാല്‍ ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട താരമാണ് ദ്യുതി. ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചാണ് കഴിഞ്ഞ വര്‍ഷം ദ്യുതി ട്രാക്കിലേയ്ക്ക് തിരിച്ചെത്തിയത്.

11.32 സെക്കന്റ് ആണ് ഒളിമ്പിക്‌ യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഏപ്രിലില്‍ ദില്ലിയില്‍ നടന്ന ഫെഡറേഷന്‍കപ്പ് അത്‌ലറ്റിക് മീറ്റില്‍ ദ്യുതി 11.33 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. അന്ന് 0.01 സെക്കന്റിന്‌റെ വ്യത്യാസത്തിലാണ് ദ്യുതിയ്ക്ക് യോഗ്യത നഷ്ടപ്പെട്ടത്.

1980 ല്‍ ആയിരുന്നു ഏവസാനമായി വനിതകളുടെ നൂറ് മീറ്ററില്‍ ഒരു ഇന്ത്യന്‍ വനിത ഒളിമ്പിക്‌ യോഗ്യത നേടിയത്. അത് കേരളത്തിന്റെ സ്വന്തം പിടി ഉഷ ആയിരുന്നു.

Story first published: Sunday, June 26, 2016, 8:34 [IST]
Other articles published on Jun 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+