Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ദിപ കര്‍മാകറിന് വെങ്കലം; വമ്പന്‍ തിരിച്ചുവരവുമായി ഇന്ത്യന്‍ താരം

ബെര്‍ലിന്‍: ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ ജര്‍മനിയിലെ കോട്ടിബസില്‍ നടന്നുവരുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വെങ്കലം നേടി. 16 പേര്‍ മത്സരിച്ച യോഗ്യതാറൗണ്ടില്‍ 14.100 പോയന്റുമായി ആറാംസ്ഥാനക്കാരിയായാണ് ദിപ ഫൈനല്‍ റൗണ്ടിലെത്തിയത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ താരത്തിന്റെ വമ്പന്‍ തിരിച്ചുവരവുകൂടിയായി ലോകകപ്പിലെ വെങ്കലം.

ആര്‍ട്ടിസ്റ്റ് ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വോള്‍ട്ട് വിഭാഗത്തിലാണ് ദിലപയുടെ വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ പരിക്ക് ഭീഷണിയെത്തുടര്‍ന്ന് മെഡലൊന്നുമില്ലാതെ മടങ്ങേണ്ടിവന്ന ദിപ ലോക താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനല്‍ റൗണ്ടില്‍ ദിപ 14.316 സ്‌കോര്‍ നേടി. 14.728 പോയന്റുമായി ബ്രസീലിന്റെ റബേക്ക അന്‍ഡ്രാഡെയ്ക്കാണ് സ്വര്‍ണം. 14.516 പോയന്റുമായി അമേരിക്കയുടെ ജേഡ് കാരി വെള്ളിയും സ്വന്തമാക്കി.

karmakar

റിയോ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ദിപ പിന്നീട് തുര്‍ക്കിയില്‍ നടന്ന ആര്‍ട്ടിസ്റ്റ് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ചില്‍ സ്വര്‍ണം നേടിയിരുന്നു. ഇതിനുശേഷം പരിക്കിന്റെ പിടിയിലായതോടെ തിരിച്ചുവരവ് ദുഷ്‌കരമായി. വെങ്കലം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ഇന്നത്തെ വെങ്കലം ഭാവിയില്‍ സ്വര്‍ണമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ദിപ പങ്കുവെച്ചു.

Story first published: Sunday, November 25, 2018, 10:10 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+