വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിംനാസ്റ്റിക്കിലേക്കുള്ള തിരിച്ചുവരവ് ശ്രമകരമെന്ന് ദിപ കര്‍മാകര്‍; ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചുവോ?

ദില്ലി: ജിംനാസ്റ്റിക് എന്ന അത്ഭുത കായിക ഇനത്തില്‍ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു കഴിഞ്ഞ ഒളിമ്പിക്‌സ് വരെ ലോകം ധരിച്ചിരുന്നത്. അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുത്തകയാക്കി വെച്ചിരുന്ന ഇനത്തില്‍ ഇന്ത്യ വരവറിയിച്ചപ്പോള്‍ ദിപ കര്‍മാകര്‍ എന്ന പെണ്‍കുട്ടി ഇന്ത്യയുടെ അഭിമാന താരകമായി.

റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡലോളം തിളക്കമുള്ള നാലാം സ്ഥാനം നേടിയ ദിപ അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍, കാല്‍മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ദിപയുടെ തിരിച്ചുവരവ് എത്രത്തോളം വിജയകരമായിരിക്കുമെന്നത് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

dipa

ആദ്യമായി നടക്കാന്‍ പഠിക്കുന്ന കുട്ടിയെപ്പോലെ ആണ് ഇപ്പോള്‍ താനെന്നാണ് ദിപ കഴിഞ്ഞദിവസം ഇതേക്കുറിച്ച് പറഞ്ഞത്. അത്രത്തോളം കഠിനമായ പരിശ്രമം നടത്താതെ ഒരു വര്‍ഷത്തോളമായി പുറത്തിരിക്കുന്ന ഇന്ത്യന്‍ താരത്തിന് പഴയ പ്രകടനത്തോടെ തിരിച്ചുവരാന്‍ കഴിയില്ല. എന്നാല്‍, താന്‍ അതിനായി ആത്മാര്‍ഥമായി ശ്രമിക്കുമെന്നും ദിപ പറഞ്ഞു.

ഓഗസ്തില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒരു കൈ പയറ്റാനാണ് ദിപയുടെ ഇപ്പോഴത്തെ ശ്രമം. ഇന്ത്യന്‍ ടീമിന്റെ പരിശീലനം ആരംഭിച്ചെങ്കിലും അടുത്തദിവസം തന്നെ ക്യാമ്പില്‍ ചേര്‍ന്ന് സാന്നിധ്യം അറിയിക്കാന്‍ ഇന്ത്യന്‍ താരം തയ്യാറായിക്കഴിഞ്ഞു. വളരെ ശ്രദ്ധയോടെയും ചിട്ടയോടെയുമുള്ള പരിശീലനത്തിലൂടെ ഇന്ത്യന്‍ അഭിമാനത്തെ തിരിച്ചുപിടിക്കുമെന്ന് പരിശീലകനും അറിയിച്ചതോടെ ദിപയുടെ തിരിച്ചുവരവനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ കായിക പ്രേമികള്‍.

Story first published: Sunday, May 20, 2018, 12:13 [IST]
Other articles published on May 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X