For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരീശീലകന്റെ കുപ്പായമണിഞ്ഞ് ദ്രോഗ്ബ വീണ്ടും ചെല്‍സിയിലേക്ക്

By Gokul

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം ചെല്‍സിയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ദിദിയര്‍ ദ്രോഗ്ബ വീണ്ടും ചെല്‍സിയിലെത്തുന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ ജോസ് മൗറീന്യോയുടെ പ്രിയ ശിഷ്യനായ ദ്രോഗ്ബ അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് ചെല്‍സിയിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ചെല്‍സി അധികൃതര്‍ ദ്രോഗ്ബയുമായി സംസാരിച്ചു കഴിഞ്ഞു.

കളിക്കാരനായും സഹ പരിശീലകനായുമാണ് ദ്രോഗ്ബയുടെ രണ്ടാം വരവെന്ന് ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റിനുവേണ്ടി ദ്രോഗ്ബ മികച്ച പ്രകടനം നടത്തിയതാണ് കോച്ചിനെ വീണ്ടും ആകര്‍ഷിച്ചത്. പ്രായം 36 ആയെങ്കിലും ദ്രോഗ്ബയുടെ കളിമികവിനെ അത് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിന്നും വ്യക്തമാണ്.

didier-drogba

ഗോളടി മികവിലും ശാരീരിക ക്ഷമതയിലും ഇപ്പോഴും മുന്നിലാണ് ദ്രോഗ്ബ. 2004ല്‍ ചെല്‍സിയിലെത്തിയ ദ്രോഗ്ബ നീണ്ടു എട്ടുവര്‍ഷക്കാലം മികച്ച കളി കാഴ്ചവെച്ചതിനുശേഷം 2012ലാണ് ചെല്‍സി വിടുന്നത്. ഇപ്പോള്‍ തുര്‍ക്കി ക്ലബ്ബ് ഗളിത്‌സരെയുടെ മുന്നേറ്റക്കാരനാണ് ദ്രോഗ്ബ. ചെല്‍സി ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത് ദ്രോഗ്ബയുടെ മികവിലായിരുന്നു.

ജോസ് മൗറീന്യോയുടെ പ്രത്യേക താത്പര്യമാണ് ദ്രോഗ്ബയെ വീണ്ടും ചെല്‍സിയിലെത്താന്‍ പ്രേരിപ്പിക്കുന്നത്. യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളുമായും ദ്രോഗ്ബയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ സഹപരിശീലക സ്ഥാനം കൂടി ലഭിച്ചാല്‍ ചെല്‍സിയിലേക്കു പോകുമെന്നാണ് ദ്രോഗ്ബയുടെ ഏജന്റ് നല്‍കുന്ന സൂചന.

Story first published: Wednesday, July 23, 2014, 14:31 [IST]
Other articles published on Jul 23, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+