Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറേഷന്‍ കപ്പ്: ബെംഗളൂര്‍ എഫ്‌സി-ഡെംപോ ഫൈനല്‍

പനാജി: ഞായറാഴ്ച നടക്കുന്ന 36ാമത് ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബെംഗളൂരു എഫ്‌സിയും ഡെംപോ ഗോവയും ഏറ്റുമുട്ടും. ഗോവയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ മത്സരം.സെമി ഫൈനലില്‍ ഡെംപോ ഗോവ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സാല്‍ഗോക്കറിനെയും ബെംഗളൂരു എഫ്‌സി 3-0ന് ഗോവ സ്‌പോട്ടിങ് ക്ലബ്ബിനെയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.

രണ്ടു ഗ്രൂപ്പുകളിലായി പത്തു ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായി ഡെംപോ ഗോവ ഏറ്റവും മുന്നിലെത്തി. രണ്ടു വിജയവും രണ്ടു തോല്‍വിയുമായി ഗോവ സ്‌പോര്‍ട്ടിങായിരുന്നു രണ്ടാം സ്ഥാനത്ത്.

Federation Cup Final

ബെംഗളൂരു എഫ്‌സി നാലു മത്സരങ്ങളില്‍ ഒന്നില്‍ സമനില വഴങ്ങി ഏറ്റവും മുന്നിലെത്തി. കരുത്തരായ മോഹന്‍ബഗാനാണ് ഐലീഗ് ചാംപ്യന്മാരുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്തിയത്. ഗ്രൂപ്പ് തല മത്സരത്തില്‍ ഇരുവരും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ബാംഗ്ലൂര്‍ ടീമിനോട് മാത്രം തോറ്റ സാല്‍ഗോക്കറിനായിരുന്നു ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം.

സ്വന്തം ഗ്രൗണ്ടില്‍ മത്സരം നടക്കുന്നുവെന്നത് ഡെംപോയ്ക്ക് അനുകൂലമായ ഘടകമാണ്. റോമിയോ ഫെര്‍ണാണ്ടസ്-തോല്‍ഗേ ഒസ്‌ബെ കൂട്ടുകെട്ടിനെ കേന്ദ്രീകരിച്ചാണ് ഡെംപോയുടെ ഗെയിം പ്ലാന്‍. ടീം മൊത്തം നേടിയ പത്തു ഗോളില്‍ ഒമ്പതും പിറന്നത് ഇവരുടെ മുന്നേറ്റത്തില്‍ നിന്നായിരുന്നു.
കേര്‍ടിസ് ഒസാനോ-ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ നയിക്കുന്ന പ്രതിരോധ നിരയാണ് ബെംഗളൂര്‍ ടീമിന്റെ വജ്രായുധം. നായകനും ഇന്ത്യന്‍ ഇന്റര്‍നാഷണലുമായ സുനില്‍ ഛെത്രിയുടെ തകര്‍പ്പന്‍ ഫോമും ബാംഗ്ലൂരിന് അനുകൂലമായ ഘടകമാണ്.

Story first published: Sunday, January 11, 2015, 8:39 [IST]
Other articles published on Jan 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+