തലൈവാസല്‍ വിജയിനെന്താ നീന്തല്‍ക്കുളത്തില്‍ കാര്യം?
തിരുവനന്തപുരം: 'പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം...' അഴകിയ രാവണിലെ ഈ ഡയലോഗ് പോലെ ഒരെണ്ണം തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഗെയിംസിനിടെ ആരെങ്കിലും ചോദിച്ച് കാണുമോ... സിനിമാക്കാര്‍ക്കെന്താ നീന്തല്‍കുളത്തില്‍ കാര്യമെന്ന്!
ചിലപ്പോള്‍ ആരെങ്കിലും മനസ്സില്‍ ചോദിച്ചിരിക്കും. കാരണം തമിഴകത്തിന്റേയും മലയാളത്തിന്റേയും പ്രിയതാരം തലൈവാസല്‍ വിജയന്‍ ദേശീയ ഗെയിംസിലെ നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

എന്തിനാണെന്നല്ലേ... തലൈവാസല്‍ വിജയന്റെ മകള്‍ ജയവീണ ഗെയിംസില്‍ മത്സരിക്കാനെത്തിയിരുന്നു. മത്സരിക്കുക മാത്രമല്ല, റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു താരപുത്രി.
50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് വിഭാഗത്തിലായിരുന്നു ജയവീണ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 0:34:43 സെക്കന്റിലാണ് ജയവീണ ഫിനിഷ് ചെയ്തത്. മകളുടെ റെക്കോര്‍ഡ് പ്രകടനം കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് തലൈവാസല്‍ വിജയ്.
കേരളത്തിന്റെ മണ്ണില്‍ നിന്ന് മകള്‍ സ്വര്‍ണം നേടിയത് ഏറെ അഭിമാനകരമാണെന്നാണ് തലൈവാസല്‍ വിജയ് പറയുന്നത്. യുഗപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് തനിക്ക് കേരളം സംസ്ഥാന പുരസ്‌കാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയവീണയെ അഭിനന്ദിക്കാന്‍ നമ്മുടെ സൂപ്പര്‍ താരം സുരേഷ് ഗോപിയും എത്തിയിരുന്നു. സിപിഎം നേതാവ് എം വിജയകുമാറും ഉണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications