Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: കൈയെത്തും ദൂരത്ത് സ്വര്‍ണമെഡല്‍, ക്ലൈാമാക്‌സില്‍ എല്ലാ മെഡലും കൈവിട്ട് അജയ്!

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിനു കൈയെത്തുംദൂരത്ത് എത്തിയ ശേഷം ഇന്ത്യന്‍ താരം അജയ് സിങിനു നിരാശ. പുരുഷന്‍മാരുടെ 81 കിഗ്രാം വിഭാഗത്തില്‍ ഒരു മെഡല്‍ പോലുമില്ലാതെ വെറുംകൈയോടെ താരത്തിനു മല്‍സരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ആകെ 319 കിഗ്രാം ഉയര്‍ത്തിയ അജയ്ക്കു മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്‌നാച്ച്, ക്വീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആകെ 325 കിഗ്രാം ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ക്രിസ് മുറേയ്ക്കാണ് സ്വര്‍ണം.

സ്‌നാച്ച് വിഭാഗത്തില്‍ 143 കിഗ്രാമും ക്ലീന്റ് ആന്റ് ജര്‍ക്കില്‍ 172 കിഗ്രാമുമാണ് അജയ് ഉയര്‍ത്തിയത്. സ്‌നാച്ച് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ക്ലീന്‍ ആന്റ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 172 കിഗ്രാം ഉയര്‍ത്തി അജയ് സ്വര്‍ണ മെഡല്‍ പൊസിഷനിലെത്തി. രണ്ടാമത്തെ ശ്രമത്തില്‍ 176 കിഗ്രാമും താരത്തിനു വിജയകരമായി ഉയര്‍ത്താന്‍ കഴിഞ്ഞു.

പക്ഷെ ഇംഗ്ലീഷ് താരം മുറേ രണ്ടാമത്തെ ശ്രമത്തില്‍ 178 കിഗ്രാം ഉയര്‍ത്തിയതോടെ അജയ് രണ്ടാംസ്ഥാനത്തേക്കു വീണു. ഓസ്‌ട്രേലിയയുടെ കൈല്‍ ബ്രൂസ് 180 കിഗ്രാം ഉയര്‍ത്തിയതിനു പിന്നാലെ അജയ് മൂന്നാംസ്ഥാനത്തായി. അജയ് മൂന്നാം ശ്രമത്തില്‍ 180 കിഗ്രാം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിന്റെ മുറേ തന്റെ അടുത്ത ശ്രമത്തില്‍ 181 കിഗ്രാം ഉയര്‍ത്തി വീണ്ടും ഒന്നാമനാവുകയും അജയ് മെഡല്‍ റേസില്‍ നിന്നും പുറത്താവുകയും ചെയ്തു.

നീന്തലില്‍ സജന്‍ പ്രകാശ് പുറത്ത്

പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗം ഹീറ്റ്‌സില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനലിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. ആറാമത്തെ ഹീറ്റ്‌സിലായിരുന്നു താരം ഇറങ്ങിയത്. പക്ഷെ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഓവറോള്‍ 19ാംസ്ഥാനത്താണ് സജന്‍ ഫിനിഷ് ചെയ്തത്.

അതേസമയം, നീന്തലില്‍ നേരത്തേ ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ആറാമത്തെ ഹീറ്റ്‌സില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് താരം സെമിയില്‍ കടന്നത്.

Story first published: Monday, August 1, 2022, 17:38 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+