Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇടിക്കൂട്ടില്‍ ഇരട്ട സ്വര്‍ണം, പൊന്നണിഞ്ഞ് പംഗലും നീതുവും

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരട്ട സ്വര്‍ണം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ അമിത് പംഗലും വനിതകളില്‍ നീതു ഗംഖാസിനുമാണ് സ്വര്‍ണം. 48-51 കിഗ്രാം വിഭാഗം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കിയാറന്‍ മക്ക്‌ഡൊണാള്‍ഡിനെ ഇടിച്ചുവീഴ്ത്തിയാണ് പംഗല്‍ ജേതാവായത്. വനിതകളില്‍ 45-48 കിഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡ് റെസാനെയാണ് നീതു പരാജയപ്പെടുത്തിയത്.

2018 കഴിഞ്ഞ ഗെയിംസിന്റെ ഫൈനലിലേറ്റ പരാജയത്തിന്റെ ക്ഷീണം പംഗല്‍ ഇത്തവണ തീര്‍ക്കുകയായിരുന്നു. അന്നു നേടിയ വെള്ളി ഇത്തവണ സ്വര്‍ണമായി മാറ്റിയെടുത്താണ് അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി മാറിയത്. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ വിജയി കൂടിയായ മക്‌ഡൊണാള്‍ഡിനെ ഫൈനലില്‍ പംഗല്‍ 5-0നു തകര്‍ത്തുവിട്ടു.

ഫൈനലില്‍ ഉയരക്കാരനായ എതിരാളിക്കെതിരേ ഉയരക്കുറവുള്ള പംഗല്‍ പതറിയേക്കുമെന്ന് നേരത്തേ ആശങ്കകളുണ്ടായിരുന്നു. പക്ഷെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ വിജയി കൂടിയായ ഇന്ത്യന്‍ താരം തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് വിജയിച്ചുകയറിയത്. ഫൈനല്‍ റൗണ്ടില്‍ മക്ക്‌ഡൊണാള്‍ഡ് ശക്തമായ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും അതു അതുജീവിച്ച് പംഗല്‍ സ്വര്‍ണമെന്ന ലക്ഷ്യത്തിലേക്കു എത്തുകയായിരുന്നു.

ഇന്നു ബോക്‌സിങ് ഫൈനലില്‍ ആദ്യമിറങ്ങിയ ഇന്ത്യന്‍ താരം 21 കാരിയായ നീതുവായിരുന്നു. കരിയറിലെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ നീതു ഫൈനലിലുടനീളം മികവ് പുലര്‍ത്തിയാണ് ജയിച്ചുകയറിയത്. ഒമ്പതു മിനിറ്റ് കൊണ്ട് എതിരാളിയുടെ കഥ കഴിക്കുകയും ചെയ്തു.

More to follow...

Story first published: Sunday, August 7, 2022, 16:06 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+