Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ആരാണ് ഭാരോദ്വഹനത്തിലെ പുതിയ ഹീറോ ലാല്‍റിന്നുംഗ? എല്ലാമറിയാം

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു പുതിയൊരു ഹീറോയെ ലഭിച്ചിരിക്കുകയാണ്. ഭാരോദ്വഹനത്തില്‍ രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ച ജെറമി ലാല്‍റിന്നുംഗയാണ് പുതിയ താരോദമായിരിക്കുന്നത്. സ്‌നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് കുറിച്ചാണ് താരത്തിന്റെ മെഡല്‍ധാരണം. 140 കിഗ്രാം ഉയര്‍ത്തിയാണ് ലാല്‍റിന്നുംഗ പുതിയ ചരിത്രം കുറിച്ചത്. 67 കിഗ്രാം ഫൈനലില്‍ സ്‌നാച്ച് വിഭാഗം പൂര്‍ത്തിയായപ്പോള്‍ തന്നെ 10 കിഗ്രാമിന്റെ ലീഡുമായി താരം മെഡല്‍ ഏറെക്കുറെ ഉറപ്പാക്കിയിരുന്നു. ഭാരോദ്വഹനത്തില്‍ ഒളിംപിക്‌സിലുള്‍പ്പെടെ രാജ്യത്തിനായി മെഡല്‍ കൊയ്യാന്‍ തനിക്കാവുമെന്ന സൂചന കൂടിയാണ് ബെര്‍മിങ്ഹാമില്‍ ലാല്‍റിന്നുംഗ നല്‍കിയിരിക്കുന്നത്.

2

19 കാരനായ നേരത്തേ തന്നെ രാജ്യത്തെ സെന്‍സേഷനായിരുന്നു. കാരണം നിലവിലെ ദേശീയ റെക്കോര്‍ഡിന്റെ അവകാശിയാണ് ലാല്‍റിന്നുംഗ. പക്ഷെ കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ താരത്തിനു മല്‍സരിക്കാനായില്ല. എന്നാല്‍ 2024ലെ പാരീസ് ഒളിംപിക്‌സില്‍ തീര്‍ച്ചയായും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നായി ലാല്‍റിന്നുംഗയുണ്ടാവുമെന്നുറപ്പാണ്.

ഈ വര്‍ഷം മേയില്‍ ലാല്‍റിന്നുംഗ തന്റെ ഫോണിലെ വോള്‍പേപ്പറായി നല്‍കിയത് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡലായിരുന്നു. ഇപ്പോഴിതാ തന്റെ ഈ സ്വപ്‌നം യുവതാരം യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുകയാണ്. മിസോറാമില്‍ നിന്നുള്ള ലാല്‍റിന്നുംഗ ഇന്നു നടന്ന ഫൈനലില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആകെ ഉയര്‍ത്തിയത് 300 കിഗ്രാമായിരുന്നു.

3

2016ലെ യൂത്ത് ലോക ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ലാല്‍റിന്നുംഗ ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതേ വര്‍ഷം തന്നെ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പിലും താരത്തിനു വെള്ളി മെഡല്‍ ലഭിച്ചു. 2017ല്‍ മൂന്നു മെഡലുകളാണ് താരം നേടിയത്. യൂത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും കോമണ്‍വെല്‍ത്ത് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് യൂത്ത് ചാംപ്യന്‍ഷിപ്പിലും സ്വര്‍ണവും ലാല്‍റിന്നുംഗയെ തേടിയൈത്തി. 2019ലും താരം മൂന്ന് അന്താരാഷ്ട്ര മെഡലുകള്‍ കരസ്ഥമാക്കി. ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് (വെങ്കലം), ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പ് (വെള്ളി), യൂത്ത് ഒളിംപിക് ഗെയിംസ് (സ്വര്‍ണം) എന്നിവയായിരുന്നു ഇത്.

2019ലും ലാല്‍റിന്നുംഗ മിന്നുന്ന പ്രകടനം തുടര്‍ന്നു. ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പ് (സ്വര്‍ണം), ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് (വെള്ളി), ഖത്തര്‍ ഇന്റര്‍നാഷണല്‍ കപ്പ് (വെള്ളി), ഇഗാറ്റ് കപ്പ് ഇന്റര്‍നാഷണല്‍ വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് (വെള്ളി) എന്നിങ്ങനെ നാലു മെഡലുകള്‍ താരം വാരിക്കൂട്ടി. ഇതിനു ശേഷം കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും താരം കരസ്ഥമാക്കി.

Story first published: Sunday, July 31, 2022, 18:23 [IST]
Other articles published on Jul 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+