Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: വെള്ളിയുയര്‍ത്തി സങ്കേത്, മെഡല്‍ അക്കൗണ്ട് തുറന്ന് ഇന്ത്യ

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ മെഡല്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ഇന്ത്യ. പുരുഷന്‍മാരുടെ 55 കിഗ്രാം ഫൈനലില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി മെഡലുമായി രാജ്യത്തിന്റെ അഭിമാന താരമായി മാറിയിരിക്കുന്നത്. നേരിയ വ്യത്യാസത്തിലാണ് താരത്തിനു സ്വര്‍ണം നഷ്ടമായത്.
മല്‍സരത്തിന്റെ അവസാന ഘട്ടം വരെ സങ്കേത് സ്വര്‍ണമുറപ്പിച്ചിരുന്നു. വെറും ഒരു കിഗ്രാം വ്യത്യാസത്തിലാണ് സങ്കേതിനു സ്വര്‍ണമെഡല്‍ നഷ്ടമായത്. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആകെ 248 കിഗ്രാമാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്. 249 കിഗ്രാം ഉയര്‍ത്തി മലേഷ്യയുടെ മുഹമ്മദ് അനീഖ് സ്വര്‍ണ മെഡലിന്റെ അവകാശിയായി.

സ്‌നാച്ചില്‍ 113 കിഗ്രാം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 135 കിഗ്രാമുമാണ് സങ്കേതിനു ഉയര്‍ത്താനായത്. ക്ലീന്‍ ആന്റ് ജര്‍ക്കിലെ രണ്ടാമത്തെ ശ്രമത്തിനിടെ അദ്ദേഹത്തിന്റെ തോളിനു പരിക്കേറ്റതാണ് ടേണിങ് പോയിന്റായി മാറിയത്. അവസരം മുതലെടുത്ത മലേഷ്യന്‍ താരം മികച്ച പ്രകടനവുമായി സങ്കേതിനെ പിന്തള്ളി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ശ്രീലങ്കയുടെ ദിലങ്ക യൊഗാഡെയ്ക്കാണ് ഈയിനത്തില്‍ വെങ്കലം.

2

21 കാരനായ സങ്കേത് ഇന്ത്യക്കു ഈ ഗെയിംസിലെ ആദ്യത്തെ സ്വര്‍ണം സമ്മാനിക്കുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു പരിക്ക് എല്ലാം തകിടം മറിച്ചത്. ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തിനിടെയേറ്റ പരിക്ക് താരത്തിന്റെയും ഇന്ത്യയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. തോളിനു പരിക്കേറ്റതോടെ ക്ലീന്‍ ആന്റ് ജര്‍ക്കില്‍ സങ്കേതിന്റെ രണ്ടു ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

ഫൈനലില്‍ ആദ്യത്തെ ഇനമായ സ്‌നാച്ച് വിഭാഗം പൂര്‍ത്തിയായപ്പോള്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു സങ്കേത്. ആറു കിഗ്രാമിന്റെ മികച്ച ലീഡുമായിട്ടാണ് അദ്ദേഹം ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ മല്‍സരിച്ചത്. പക്ഷെ ഈയിനത്തില്‍ സങ്കേതിന്റെ ഒരേയൊരു ശ്രമം മാത്രമേ വിജയിച്ചുള്ളൂ. 139 കിഗ്രാം ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ തോളില്‍ പരിക്കേറ്റത്. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമത്തില്‍ ഈ ഭാരം ഉയര്‍ത്താന്‍ സങ്കേത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു ഭാരോദ്വഹനത്തില്‍ ഏറെ മെഡലുകള്‍ ലഭിച്ചിരുന്നു. അഞ്ചു സ്വര്‍ണമടക്കം ഒമ്പതു മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഈ വര്‍ഷവും സമാനമായൊരു പ്രകടനം തന്നെയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

Story first published: Saturday, July 30, 2022, 16:33 [IST]
Other articles published on Jul 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+