Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: പുജാരിയിലൂടെ ഇന്ത്യക്കു രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ വെങ്കലം

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ മെഡലും സ്വന്തമാക്കി. മെഡല്‍ക്കൊയ്ത്തിനു അക്കൗണ്ട് തുറന്ന പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ തന്നെയാണ് അടുത്ത മെഡലും ലഭിച്ചിരിക്കുന്നത്. പുരുഷന്‍മാരുടെ 61 കിഗ്രാമില്‍ ഗുരുരാജ പുജാരി ഇന്ത്യക്കു വെങ്കല മെഡല്‍ സമ്മാനിക്കുകയായിരുന്നു.

ഫൈനലില്‍ ആകെ 269 കിഗ്രാം ഉയര്‍ത്തിയാണ് അദ്ദേഹം മൂന്നാമതെത്തിയത്. മലേഷ്യയുടെ അസ്‌നില്‍ ബിന്‍ ബിദിന്‍ മുഹമ്മദ് സ്വര്‍ണവും (285 കിഗ്രാം) പപ്പുവ ന്യു ഗ്വിനിയുടെ മോറിയ ബാറു (273 കിഗ്രാം) വെള്ളിയും കരസ്ഥമാക്കി.

2

ഫൈനലില്‍ സ്‌നാച്ച് വിഭാഗത്തില്‍ 118 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ 151 കിഗ്രാമും ഉയര്‍ത്തിയാണ് ഗുരുരാജ മെഡല്‍ നേട്ടത്തിലെത്തിയത്. ഇതു രണ്ടാം തവണയാണ് അദ്ദേഹം ഗെയിംസില്‍ മെഡലണിയുന്നത്. 2018ലെ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 56 കിഗ്രാം വിഭാഗത്തില്‍േ വെള്ളിയും ഗുരുരാജയ്ക്കു ലഭിച്ചിരുന്നു.

സൈക്ലിങില്‍ ഇന്ത്യ നിരാശപ്പെടുത്തി

സൈക്ലിങില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. വനിതകളുടെ സ്പ്രിന്റ് യോഗ്യതാ മല്‍സരത്തില്‍ ത്രിയാഷ പോള്‍, മയൂരി ലൂട്ടെ എന്നിവരാണ് ഇന്ത്യക്കു വേണ്ടി മല്‍സരിച്ചത്. രണ്ടു പേരും ഫ്‌ളോപ്പാവുകയും ചെയ്തു. മയൂരി 20ാം സ്ഥാനത്തും ത്രിയാഷ 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ തന്നെ 3000 മീറ്റര്‍ വ്യക്തിഗത യോഗ്യതാ മല്‍സരത്തില്‍ മീനാക്ഷിയും ഇന്ത്യക്കു വേണ്ടി ഇറങ്ങിയിരുന്നു. പക്ഷെ പ്രധാന റൗണ്ടിലേക്കു യോഗ്യത നേടാന്‍ താരത്തിനായില്ല. 15ാം സ്ഥാനത്താണ് മീനാഷി റേസ് പൂര്‍ത്തിയാക്കിയത്.

ടിടിയില്‍ പുരുഷ ടീമിനു ജയം

ടേബില്‍ ടെന്നീസ് പുരുഷ വിഭാഗം ടീമിനത്തില്‍ ഗ്രൂപ്പ് ത്രീയില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ 3-0നു തകര്‍ത്തു. അചന്ത ശരത് കമല്‍- ഹര്‍മീത് ദേശായ് സഖ്യം 11-3, 9-11, 11-6, 11-1നു സ്‌കെല്‍റ്റണ്‍- കേറ്റ്‌കേര്‍ട്ട് സഖ്യത്തെ തോല്‍പ്പിച്ചു.
രണ്ടാമത്തെ മല്‍സരത്തില്‍ സനില്‍ ഷെട്ടി 11-5, 15-3, 11-6നു പോള്‍ മക് ക്രീറിയെ തകര്‍ത്തുവിട്ടു. മൂന്നാമത്തെ മല്‍സരത്തില്‍ ഹര്‍മീത് ദേശായിയാണ് ഇന്ത്യക്കു വേണ്ടി ജയിച്ചുകയറിയത്. ഓവന്‍ കേറ്റ്‌കേര്‍ട്ടിനെ രണ്ടിനെതിരേ മൂന്നു ഗെയിമുകള്‍ക്കു മറികടക്കുകയായിരുന്നു.

Story first published: Saturday, July 30, 2022, 19:10 [IST]
Other articles published on Jul 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+