Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഗുസ്തിയില്‍ മെഡല്‍ക്കൊയ്ത്ത്, രവിക്കും നവീനും വിനേഷിനും സ്വര്‍ണം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ മെഡല്‍ക്കൊയ്ത്ത് നടത്തി ഇന്ത്യ. ഇന്നു മൂന്നു സ്വര്‍ണവും ഒരു വെങ്കലവുമടക്കം നാലു മെഡലുകളാണ് ഇന്ത്യ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പുരുഷ വിഭാഗത്തില്‍ രവികുമാര്‍ ദഹിയക്കും നവീനും വനിതകളില്‍ വിനേഷ് ഫോഗട്ടിനുമാണ് സ്വര്‍ണം. വനികളുടെ തന്നെ വിഭാഗത്തില്‍ പൂജ ഗെലോട്ട് വെങ്കലവും കരസ്ഥമാക്കി.

57 കിഗ്രം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ നൈജീരിയയുടെ എബെകെവെമിനോയെ 10-0നു തകര്‍ത്താണ് രവികുമാര്‍ ജേതാവായത്. ഇത്തവണ ഗുസ്തിയില്‍ ഇന്ത്യക്കു ലഭിച്ച നാലാമത്തെ സ്വര്‍ണ മെഡല്‍ കൂടിയായിരുന്നു ഇത്. മാത്രമല്ല ഈ മെഡലോടെ ഈ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ മെഡലുകളുടെ എണ്ണം രണ്ടക്കത്തില്‍ (10) എത്തിക്കുകയും ചെയ്തു. രവികുമാറിന്റെ സ്വര്‍ണത്തിനു പിന്നാലെയായിരുന്നു വിനേഷും നേട്ടമാവര്‍ത്തിച്ചത്.

2

74 കിഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് നവീന്റെ സ്വര്‍ണമെഡല്‍ നേട്ടം. പാകിസ്താന്റെ മുഹമ്മദ് ഷരീഫിനെ 9-0നാണ് നവീന്‍ മലര്‍ത്തിയടിച്ചത്. 53 കിഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലില്‍ ശ്രീലങ്കയുടെ ചമോദയ കേശാനിയെ തോല്‍പ്പിച്ചാണ് ജേതാവായത്. തുടര്‍ച്ചയായ മൂന്നാമത്തെ ഗെയിംസിലാണ് വിനേഷ് സ്വര്‍ണം കരസ്ഥമാത്തിയത്. മാത്രമല്ല ഈ മെഡല്‍നേട്ടത്തോടെ താരം പുതിയ റെക്കോര്‍ഡും കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം ചൂടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി വിനേഷ് മാറി.

Story first published: Sunday, August 7, 2022, 0:44 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+