Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: മിന്നും ജയവുമായി സിന്ധുവും ശ്രീകാന്തും, പ്രീക്വാര്‍ട്ടര്‍ യോഗ്യത

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സൂപ്പര്‍ താരം പിവി സിന്ധു പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. പുരുഷ സിംഗിള്‍സില്‍ പ്രമുഖ താരം കെ ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. റൗണ്ട് 32ല്‍ മാലദ്വീപിന്റെ ഫാത്തിമ നബാ അബ്ദുള്‍ റസാഖിനെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്കു രണ്ടു തവണ ഒളിംപിക് മെഡലിസ്റ്റ് കൂടിയായ സിന്ധു തകര്‍ത്തുവിട്ടത്. സ്‌കോര്‍ 21-4, 21-11.

ഇത്തവണ മിക്‌സഡ് ടീം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേട്ടത്തില്‍ പങ്കാളിയായ സിന്ധു സിംഗിള്‍സില്‍ സ്വര്‍ണം തന്നെയാണ് ലക്ഷ്യമിടുന്നത്. പുരുഷ വിഭാഗം 32ാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ശ്രീകാന്തിന്റെയും വിജയം അനായാസമായിരുന്നു. ഉഗാണ്ടയുടെ ഡാനിയേല്‍ വനാഗലിയയെയാണ് അദ്ദേഹം തുരത്തിയത്. സ്‌കോര്‍ 21-9, 21-9.

2

സിന്ധുവിന്റെ മല്‍സരത്തിലേക്കു വന്നാല്‍ എതിരാളിയെ വീഴ്ത്താന്‍ തന്റെ എ ക്ലാസ് പ്രകടനം അവര്‍ക്കു പുറത്തെടുക്കേണ്ടതായി വന്നില്ല. കാരണം സിന്ധുവിന്റെ ക്ലാസ് പ്രകടനത്തിനു മുന്നില്‍ ഫാത്തിമയ്ക്കു മറുപടിയില്ലായിരുന്നു. ആദ്യ ഗെയിം സിന്ധു വളരെ അനായാസം ജയിച്ചുകയറിയപ്പോള്‍ രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ചെറുതായി വെല്ലുവിളി നേരിടേണ്ടിവന്നു. 9-9ന് ഇരുവരും ഒപ്പമായിരുന്നെങ്കിലും പിന്നീട് ഒരു പോയിന്റ് പോലും എതിരാളിക്കു വിട്ടുകൊടുക്കാതെ സിന്ധു ഗെയിമും മല്‍സരവും പിടിച്ചെടുത്തു.

നേരത്തേ മിക്‌സഡ് ടീം ഫൈനലിലെ സിംഗിള്‍സില്‍ തന്നേക്കാള്‍ റാങ്കിങില്‍ താഴെയുള്ള മലേഷ്യന്‍ താരം സെ യോങ് എങിനോടു ശ്രീകാന്ത് തോല്‍വിയേറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഇന്നത്തെ കൡയില്‍ ലോക റാങ്കിങില്‍ 13ാം സ്ഥാനത്തുള്ള ശ്രീകാന്ത് കൂടുതല്‍ മികച്ച പ്രകടനത്തോടെയാണ് ഡാനിയേല്‍ വനാഗലിയയെ തകര്‍ത്തത്. ഇന്ത്യന്‍ താരം വഴങ്ങിയ പോയിന്റുകളില്‍ ഭൂരിഭാഗവും അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സില്‍ നിന്നായിരുന്നു.

അതേസമയം, സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം സുനൈയ്‌ന കുരുവിള- അനാഹത്ത് സിങ് പ്രീക്വാര്‍ട്ടറില്‍ കടന്നു. സുനൈനയും 14 കാരിയായ അനാഹത്തും റൗണ്ട് 32 മല്‍സരത്തില്‍ യെഹേനി കുറുപ്പു- ചനിത്മ സിനാലി സഖ്യത്തെയാണ് 11-9, 11-4നു തോല്‍പ്പിച്ചത്.

Story first published: Thursday, August 4, 2022, 19:19 [IST]
Other articles published on Aug 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+