വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: സ്വര്‍ണത്തിന് കൈയെത്തുംദൂരത്ത് സിന്ധു, ഫൈനല്‍ ബെര്‍ത്ത്

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൂപ്പര്‍ താരത്തിന്റെ വിജയം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായ പിവി സിന്ധു. വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ അനായാസ വിജയവുമായി സിന്ധു ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്. സിംഗപ്പൂരിന്റെ ജിയാ മിന്‍ യെവോയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യയുടെ സൂപ്പര്‍ താരം കെട്ടുകെട്ടിച്ചത്. സ്‌കോര്‍ 21-19, 21-17. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ഒളിംപിക്‌സിലെ ഇരട്ട മെഡല്‍ വിജയി കൂടിയായ സിന്ധു ഫൈനലില്‍ കടന്നിരിക്കുന്നത്.

രോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീംരോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീം

ഫൈനലില്‍ ആധികാരിക പ്രകടനമായിരുന്നു 27 കാരിയായ സിന്ധു കാഴ്ചവച്ചത്. 49 മിനിറ്റ് കൊണ്ടാണ് എതിരാളിയെ അടിയറവ് പറയിച്ച് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ സിന്ധു കലാശപ്പോരിനു അര്‍ഹത നേടിയത്. മുന്‍ ലോക ചാംപ്യനും 2018, 2014 കോമണ്‍വെല്‍ത്ത് ഗെയിംസുകളിലെ വെള്ളി, വെങ്കല മെഡല്‍ വിജയി കൂടിയായ സിന്ധു തന്നെയായിരുന്നു ഫൈനലിലെ മികച്ച താരം.

Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍

2

ഇടതുകാലില്‍ ചെറിയൊരു കെട്ടുമായിട്ടാണ് സിന്ധു ഫൈനലില്‍ ഇറങ്ങിയത്. ഇതു കളിയില്‍ താരത്തിന്റെ മൂവ്‌മെന്റിനെ അല്‍പ്പം ബാധിക്കുകയും ചെയ്തു. ആദ്യ ഗെയിമില്‍ യെവോ തുടക്കത്തില്‍ 8-4ന്റെ ലീഡുമായി മുന്നേറിയിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവന്ന സിന്ധു ഒപ്പമെത്തുകയായിരുന്നു. രണ്ടു പോയിന്റ് ലീഡമായാണ് താരം ബ്രേക്കിനു പിരിഞ്ഞത്. മല്‍സരം പുനരാരംഭിച്ചപ്പോഴും സിന്ധു തന്റെ മേധാവിത്വം വിട്ടുകൊടുത്തില്ല. ശരിയായ സമയത്ത് ഉചിതമായ ഷോട്ടുകള്‍ കളിച്ച് താരം കളിയില്‍ പിടിമുറുക്കുകയായിരുന്നു.

ലക്ഷ്യ സെന്‍ ഫൈനലില്‍

പിവി സിന്ധുവിന്റെ പിന്നാലെ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും സ്വര്‍ണ മെഡല്‍ പ്രതീക്ഷ കാത്ത് ഫൈനലില്‍ കടന്നിട്ടുണ്ട്. ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സിംഗപ്പൂരിന്റെ ജിയ ഹെങ് ടെയെ 2-1നു തോല്‍പ്പിച്ച് ലക്ഷ്യ ഫൈനലില്‍ കടക്കുകയായിരുന്നു.

Story first published: Sunday, August 7, 2022, 17:20 [IST]
Other articles published on Aug 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X