Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യയുടെ 215 അത്‌ലറ്റുകളില്‍ 65ഉം രണ്ട് സംസ്ഥാനത്ത് നിന്ന്, കരുത്ത് കാട്ടി മണിപ്പൂര്‍

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ വളരെ ആവേശകരമായി പുരോഗമിക്കുകയാണ്. മല്‍സരങ്ങള്‍ ഏഴാം ദിവസത്തിലേക്കു കടന്നിരിക്കവെ ഇന്ത്യ 18 മെഡലുകളാണ് ആകെ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലവും ഇതിലുള്‍പ്പെടുന്നു. 215 പേരുള്‍പ്പെട്ട വലിയൊരു സംഘത്തെയാണ് ഇന്ത്യ ഈ ഗെയിംസിന് അയച്ചിരിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നും ഗെയിംസില്‍ ഇന്ത്യന്‍ പ്രാതിനിധ്യമുണ്ട്. എന്നാല്‍ രണ്ടു സംസ്ഥാനങ്ങളാണ് അത്‌ലറ്റുകളുടെ കാര്യത്തില്‍ കുത്തക കൈയടക്കി വച്ചിരിക്കുന്നതെന്നു കാണാം.

ആകെയുള്ള 215 അത്‌ലറ്റുകളില്‍ 65 പേരും വെറും രണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം. പഞ്ചാബും ഹരിയാനയുമാണ് ഈ രണ്ടു സ്ഥാനങ്ങള്‍. 39 അത്‌ലറ്റുകളുമായി ഹരിയാന ഇന്ത്യയുടെ കായിക തലസ്ഥമായി നില്‍ക്കുമ്പോള്‍ 26 അത്‌ലറ്റുകളോടെ പഞ്ചാബ് തൊട്ടുതാഴെയുണ്ട്. മറ്റൊരു സംസ്ഥാനത്തു നിന്നും 20 അത്‌ലറ്റുകള്‍ പോലുമില്ല. 17 അത്‌ലറ്റുകളുമായി തിഴ്‌നാട് മൂന്നാംസ്ഥാനത്തും 14 അത്‌ലറ്റുകളുള്ള മഹാരാഷ്ട്രയും ഡല്‍ഹിയും നാലാംസ്ഥാനത്തും നില്‍ക്കുന്നു. അഞ്ചാമത് കേരളമാണ്. കേരളത്തിന്റെ 13 അത്‌ലറ്റുകള്‍ വിവിധ ഇനങ്ങളിലായി ഗെയിംസിന്റെ ഭാഗമാണ്.

2

ഈ ഗെയിംസില്‍ ഇന്ത്യയുടെ 50 ശതമാനം അത്‌ലറ്റുകളും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം രാജ്യത്തിന്റെ ജനസംഖ്യയുടെ വെറും 20 ശതമാനം മാത്രമേ ഈ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്ളൂവെന്നതാണ്. ജനസംഖ്യയുടെ കാര്യത്തില്‍ തെലങ്കാനയുടെ 12ല്‍ ഒരു ശതമാനം വലുപ്പം മാത്രമേ മണിപ്പൂരിനുള്ളൂ. എന്നിട്ടും മണിപ്പൂര്‍ ഏഴു അത്‌ലറ്റുകളെ ഗെയിംസിന് അയച്ചു. തെലങ്കാനയ്ക്കും ഇത്ര തന്നെ അത്‌ലറ്റുകളെ മാത്രമേ പങ്കെടുപ്പിക്കാനായിട്ടുളളൂ.

Story first published: Thursday, August 4, 2022, 20:54 [IST]
Other articles published on Aug 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+