Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ജിംനാസ്റ്റിക്‌സില്‍ ചുടവ് പിഴച്ച് പ്രണതി, സ്‌ക്വാഷില്‍ ജോഷ്‌ന തോറ്റു

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ വനിതാ താരമായ പ്രണതി നായക്കിനു മെഡല്‍ നേടാനായില്ല. ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിലെ വോള്‍ട്ടിലാണ് താരം ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി ഇറങ്ങിയത്. പക്ഷെ പശ്ചിമ ബംഗാളില്‍ നിന്നുള്ള 27 കാരിയായ താരത്തിനു അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.

2019ലെയും ഈ വര്‍ഷത്തെയും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് പ്രണതി. പക്ഷെ ബെര്‍മിങ്ഹാമില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. ഫൈനലില്‍ ആദ്യത്തെ വോള്‍ട്ട് ശ്രമത്തില്‍ 13.633 ഉം രണ്ടാമത്തേതില്‍ 11.766ഉം ആണ് പ്രണതിക്കു നേടാനായത്. ശരാശരി 12.699 ആയിരുന്നു. പക്ഷെ ടോപ്പ് ത്രീയില്‍ ഫിനിഷ് ചെയ്യാന്‍ ഈ സ്‌കോര്‍ മതിയായിരുന്നില്ല.

ഓസ്‌ട്രേലിയയുടെ ജോര്‍ജിയ ഗോഡ്വിനാണ് ഈയിനത്തില്‍ സ്വര്‍ണം. ഫൈനലില്‍ താരത്തിന്റെ സ്‌കോര്‍ 13.233 ആയിരുന്നു. കാനഡയുടെ ലൗറി ഡെനോമീ (13.233), സ്‌കോട്ട്‌ലാന്‍ഡിന്റെ ഷാനോണ്‍ ആര്‍ച്ചര്‍ (13.083) എന്നിവര്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

സ്‌ക്വാഷില്‍ ജോഷ്‌നയ്ക്കു തോല്‍വി

സ്‌ക്വാഷില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായ ജോഷ്‌ന ചിന്നപ്പയ്ക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിതെറ്റി. കാനഡയുടെ ഹോളി നോട്ടനോടാണ് അവസാന എട്ടില്‍ ജോഷ്‌നയ്ക്കു പിഴച്ചത്. 18 തവണ ദേശീയ ചാംപ്യനായ ഇന്ത്യന്‍ താരത്തിനു തന്റെ ഏറ്റവും മികച്ച പ്രകടനം ഈ മല്‍സരത്തില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 9-11, 5-11, 13-15 എന്ന സ്‌കോറിനായിരുന്നു ജോഷ്‌നയുടെ തോല്‍വി.

2

മല്‍സരത്തില്‍ പോസിറ്റീവായി തന്നെയാണ് ഇന്ത്യന്‍ താരം തുടങ്ങിയത്. ആദ്യ ഗെയിമില്‍ 6-3ന് ജോഷ്‌ന മുന്നില്‍ കയറിയിരുന്നു. പക്ഷെ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ എതിരാളി 6-6ന് ഒപ്പമെത്തി. പിന്നീട് സ്‌കോര്‍ 9-9ന് തുല്യമായി. എന്നാല്‍ അടുത്ത രണ്ടു പോയിന്റ് നേടി ഹോളി ആദ്യ ഗെയിം കൈക്കലാക്കി. രണ്ടാമത്തെ ഗെയിമിലും ആധിപത്യം തുടര്‍ന്ന കനേഡിയന്‍ താരം 2-0ന് മുന്നില്‍ കടന്നു. മൂന്നാം ഗെയിമില്‍ ഇരുവരും 13-13ന് ഒപ്പത്തിനൊപ്പം പോരാടി. എന്നാല്‍ അടുത്ത രണ്ടു പോയിന്റുമായി ഹോളി മല്‍സരം തന്റെ പേരിലാക്കി.

Story first published: Monday, August 1, 2022, 21:18 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+