For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം

ടിടി മല്‍സരങ്ങള്‍ അവസാനിച്ചു

1

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടേബിള്‍ ടെന്നീസില്‍ മെഡല്‍ വാരിക്കൂട്ടി ഇന്ത്യ മല്‍സരങ്ങള്‍ അവസാനിപ്പിച്ചു. ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് ടിടിയില്‍ ഓരോ സ്വര്‍ണവും വെങ്കലവുമടക്കം രണ്ടു മെഡലുകള്‍ കൂടി ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. കൂടാതെ ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് ടീം സ്വര്‍ണവും കരസ്ഥമാക്കി. പുരുഷ സിംഗിള്‍സില്‍ വെറ്ററന്‍ താരം അചന്ദ ശരത് കമല്‍, ബാഡമിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി എന്നിവരാണ് സ്വര്‍ണത്തിനു അവകാശികളായത്. ടിടിയില്‍ പുരുഷ സിംഗിള്‍സില്‍ ജി സത്യനാണ് വെങ്കലം നേടിയത്.

ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെ 4-1തകര്‍ത്താണ് ശരത് കമല്‍ സ്വര്‍ണം ചൂടിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. 11-13, 11-7, 11-2, 11-6, 11-7 എന്ന സ്‌കോറിനാണ് ശരത് കമലിന്റെ വിജയം. ഈ ഗെയിംസില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ സ്വര്‍ണം കൂടിയാണിത്. നേരത്തേ ടീമിനത്തില്‍ രണ്ടു സ്വര്‍ണ മെഡലുകളില്‍ താരം പങ്കാളിയായിരുന്നു. കൂടാതെ ടീമിനത്തില്‍ തന്നെ ഒരു വെള്ളിയും ശരത് കമല്‍ സ്വന്തമാക്കിയിരുന്നു.

2

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലും ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി സഖ്യത്തെ 21-15, 21-13നു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം പൊന്നണിഞ്ഞത്. ടേബിള്‍ ടെന്നീസില്‍ വെങ്കലത്തിനായുള്ള പ്ലേഓഫ് മല്‍സരത്തില്‍ ഇന്ത്യന്‍ താരം സത്യന്‍ 4-3ന് ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്കാളിനെ കീഴടക്കുകയായിരുന്നു.

16 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 41 കാരനായ ശരത് കമല്‍ ടിടിയില്‍ ഇന്ത്യക്കായി സ്വര്‍ണം കരസ്ഥമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് അദ്ദേഹം പൊന്നണിഞ്ഞത് 2006ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസിലായിരുന്നു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ വെങ്കലമായിരുന്നു ശരത് കമലിനു ലഭിച്ചത്. തമിഴ്‌നാട്ടുകാരനായ അദ്ദേഹത്തിന്റെ ഗെയിംസിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള മെഡല്‍ സമ്പാദ്യം 13ലെത്തിയിരിക്കുകയാണ്. 2006ലെ മേളയിലൂടെയായിരുന്നു ശരത് കമലിന്റെ അരങ്ങേറ്റം.

3

അതേസമയം, ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നും ഇത്തവണ മൂന്നാമത്തെ സ്വര്‍ണമാണ് സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം നേടിയത്. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം ആറു മെഡലുകളുമായിട്ടാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം മടങ്ങുന്നത്. നേരത്തേ വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ എന്നിവരും ഇന്ത്യക്കായി സ്വര്‍ണം കൊയ്തിരുന്നു.

Story first published: Monday, August 8, 2022, 19:01 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+