For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: ചരിത്രനേട്ടവുമായി ശ്രീശങ്കര്‍, ലോങ്ജംപില്‍ വെള്ളി! സുധീറിനു സ്വര്‍ണം

ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയാണ് മലയാളി താരം

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി താരം എം ശ്രീശങ്കര്‍. പുരുഷ വിഭാഗം ലോങ്ജംപില്‍ വെള്ളി മെഡലുമായാണ് താരം ചരിത്രം കുറിച്ചത്. ഇത്തവണ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ കൂടിയാണിത്. നിലവിലെ ദേശീയ റെക്കോര്‍ഡിന്റെ അവകാശി കൂടിയായ ശ്രീശങ്കര്‍ ഫൈനലിലെ അഞ്ചാമത്തെ ശ്രമത്തിലായിരുന്നു മെഡലുറപ്പാക്കിയത്. 8.08 മീറ്റര്‍ ചാടി താരം രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ബഹാമസിന്റെ ലാക്വാന്‍ നെയ്‌നാണ് ഈയിനത്തില്‍ സ്വര്‍ണം. സൗത്താഫ്രിക്കയുയെ ജൊവാന്‍ വാന്‍ വ്യുറെന്‍ (8.06 മീ) വെങ്കലവും നേടി.

ഫൈനലില്‍ ലാക്വാന്റെയും മികച്ച ചാട്ടം 8.08 മീറ്ററായിരുന്നു. ലോങ് ജംപ് നിയമനുസരിച്ച് രണ്ടു ജംപര്‍മാര്‍ ഒരേ ദൂരമാണ് ചാടുന്നതെങ്കില്‍ ഇരുവരുടെയും മികച്ച രണ്ടാമത്തെ ശ്രമത്തില്‍ ആരാണ് മുന്നിലെന്നതാണ് പരിഗണിക്കുന്നത്. ഇതോടെ ശ്രീശങ്കറിന്റെയും ലാക്വാന്റെയും മികച്ച രണ്ടാമത്തെ ശ്രമം മെഡല്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറി. ശ്രീശങ്കറിന്റെ മികച്ച രണ്ടാമത്തെ ശ്രമം 7.84 മീറ്ററായിരുന്നെങ്കില്‍ലാക്വാന്റേത് 7.98 ആയിരുന്നു. ഇതാണ് ബഹാമസ് താരത്തിനു സ്വര്‍ണം സമ്മാനിച്ചത്. ശ്രീശങ്കറിനു വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.

2

ലോങ്ജംപില്‍ ശ്രീശങ്കറിനെക്കൂടാതെ മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് യഹിയയും മല്‍സരിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിനു അഞ്ചാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 7.97 മീറ്റര്‍ ചാടിയതാണ് ഏറ്റവും മികച്ച പ്രകടനം. കോമണ്‍വെല്‍ത്ത് ഗെയിംില്‍ പുരുഷ വിഭാഗം ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ശ്രീശങ്കറിനെ തേടിയെത്തിയിരിക്കുകയാണ്. നേരത്തേ കേരളത്തിന്റെ തന്നെ സുരേഷ് ബാബു 1978ലെ ഗെയിംസില്‍ വെങ്കലം നേടിയതായിരുന്നു മുമ്പത്തെ മികച്ച പ്രകടനം. ഇതാണ് ശ്രീശങ്കര്‍ മെച്ചപ്പെടുത്തിയത്.

ഈ സീസണില്‍ 8.36 മീറ്റര്‍ ചാടി കരിയര്‍ ബെസ്റ്റ് പ്രകടനവുമായിട്ടാണ് ശ്രീശങ്കര്‍ ഈ ഗെയിംസിനെത്തിയത്. ലോങ്ജംപില്‍ സ്വര്‍ണ മെഡല്‍ ഫേവറിറ്റ് കൂടിയായിരുന്നു താരം. നേരത്തേ യോഗ്യതാ മല്‍സരത്തില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് താരം ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. പക്ഷെ ഫൈനലില്‍ ആദ്യത്തെ നാലു ശ്രമങ്ങളില്‍ ലാന്‍ഡിങിന്റെ കാര്യത്തില്‍ ശ്രീശങ്കര്‍ പതറി. ആദ്യ ശ്രമത്തില്‍ 7.64 മീറ്ററും രണ്ടാം ശ്രമത്തില്‍ 7.84 മീറ്ററും താരം ചാടി. മൂന്നാമത്തെ ശ്രമത്തിലും 7.84 മീറ്റര്‍ തന്നെയായിരുന്നു. നാലാമത്തെ ജംപ് ഫൗളായി മാറി. പക്ഷെ അഞ്ചാമത്തെ ശ്രമത്തില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രീശങ്കറിനു സാധിച്ചു. ഒരു അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ ശ്രീശങ്കറിന്റെ കന്നി മെഡല്‍ കൂടിയാണിത്. നേരത്തേ 2018ലെ അണ്ടര്‍ 20 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ നേട്ടം.

3

കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ നിരാശ മായ്ക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡലോടെ ശ്രീശങ്കറിനു സാധിച്ചു. അമേരിക്കയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ താരത്തിനു ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞിരുന്നുള്ളൂ.

അതേസമയം, പുരുഷന്‍മാരുടെ പാരാ ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം സുധീര്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ഏഷ്യന്‍ പാര ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ അദ്ദേഹം ആദ്യ ശ്രമത്തില്‍ 208 കിഗ്രാമാണ് ഉയര്‍ത്തിയത്. രണ്ടാമത്തെ ശ്രമത്തില്‍ ഇതു 212 കിമി ആക്കി സുധീര്‍ മെച്ചപ്പെടുത്തി. ഇതോടെ 134.5 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡുമായി താരം സ്വര്‍ണം ചൂടുകയായിരുന്നു.

Story first published: Friday, August 5, 2022, 7:29 [IST]
Other articles published on Aug 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+