Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലത്തിളക്കം, കിവീസിനെ വീഴ്ത്തി

1

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനു വെങ്കലം. വെങ്കല മെഡല മെഡലിനായുള്ള ആവേശകരമായ പ്ലേഓഫ് പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ മെഡലിന്റെ അവകാശികളായത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1നു തുല്യത പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടോഫ് വേണ്ടിവന്നത്.

മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും ഇന്ത്യ 1-0നു ലീഡ് ചെയ്തിരുന്നു. സലീമ ടെറ്റെയായിരുന്നു തുടക്കത്തില്‍ തന്നെ ഇന്ത്യയെ മുന്നിലെത്തിച്ചത്. ഈ ഗോളില്‍ ഇന്ത്യ ജയവും മെഡലും ഉറപ്പിച്ചിരിക്കെയായിരുന്നു കളി തീരാന്‍ 30 സെക്കന്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇടിത്തീ പോലെ ന്യൂസിലാന്‍ഡിന്റെ സമനില ഗോള്‍ വന്നത്. ഒലീവിയ മെറിയുടെ വകയായിരുന്നു ഇന്ത്യയെ സ്തബ്ധരാക്കിയ സമനില ഗോള്‍. ഇതോടെ കളി സമനിലയാവുകയും ഷൂട്ടോഫ് വേണ്ടി വരികയുമായിരുന്നു. നേരത്തേ സെമി ഫൈനലില്‍ ഷൂട്ടോഫില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ പൊരുതി വീണ ഇന്ത്യന്‍ പെണ്‍പട ഇത്തവണ പക്ഷെ ഈ അബദ്ധം ആവര്‍ത്തിച്ചില്ല.

2

ആദ്യ പകുതിക്കു ശേഷം ഇന്ത്യക്കു രണ്ടാം ഗോളിനായുള്ള സുവര്‍ണാവസരം വീണു കിട്ടിയിരുന്നു. പക്ഷെ നേഹ ഗോയലിന്റെ ഗോളെന്നുറപ്പിച്ച ശ്രമം ന്യൂസിലാന്‍ഡ് വിഫലമാക്കിയതോടെ ഇന്ത്യ ഒരു ഗോളില്‍ കടിച്ചു തൂങ്ങേണ്ടിവരികയായിരുന്നു. മല്‍സരത്തിലുടനീളം മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു. പക്ഷെ ന്യൂസിലാന്‍ഡിന്റെ ശക്തമായ പ്രതിരോധം ഭേദിച്ച് കൂടുതല്‍ ഗോളുകള്‍ നേരിടുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Story first published: Sunday, August 7, 2022, 16:30 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+